സലായെ കോൺടാക്ട് ചെയ്ത് പിഎസ്ജി,പക്ഷെ..!

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരമായ മുഹമ്മദ് സലായുടെ ക്ലബ്ബുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ലിവർപൂൾ നടത്തിയിരുന്നു. എന്നാൽ സലാ ആവശ്യപ്പെടുന്ന സാലറി നൽകാൻ ലിവർപൂൾ വിസമ്മതിക്കുകയായിരുന്നു.

ഏതായാലും ഈ സാഹചര്യം മനസ്സിലാക്കിയ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സലായെ കോൺടാക്ട് ചെയ്തിട്ടുണ്ട്. ഈ സമ്മർ ട്രാൻസ്ഫർ കാര്യത്തിൽ സലായെ ലഭിക്കുമോ എന്നറിയാനാണ് പിഎസ്ജി ശ്രമങ്ങൾ നടത്തിയിട്ടുള്ളത്.എന്നാൽ സലായെ ഈ സമ്മറിൽ കൈവിടാൻ യുർഗൻ ക്ലോപോ ലിവർപൂളോ ഉദ്ദേശിക്കുന്നില്ല. പ്രമുഖ മാധ്യമമായ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലിവർപൂളിന്റെ മറ്റൊരു സൂപ്പർ താരമായ സാഡിയോ മാനെയെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഒരു സമയമാണിത്.അത്കൊണ്ട് തന്നെ ഈ സമയത്ത് പ്രധാനപ്പെട്ട താരങ്ങളെ നഷ്ടപ്പെടുത്തരുത് എന്ന നിലപാടിലാണ് നിലവിൽ യുർഗൻ ക്ലോപ് ഉള്ളത്.സലായുടെ കരാർ 2026 വരെ നീട്ടാനാണ് ലിവർപൂൾ ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് സലാ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും ഏറ്റവും കൂടുതൽ അസിസ്റ്റുകളും നേടിയ താരം സലായാണ്.ലിവർപൂളിനൊപ്പം രണ്ട് കിരീടങ്ങളും സലാ കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *