ശല്ല്യക്കാരാണ്, കരുതിയിരിക്കണം: ഫൈനലിന് മുമ്പ് ടെൻ ഹാഗ്
നാളെ കരബാവോ കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ന്യൂകാസിൽ യുണൈറ്റഡാണ്. നാളെ രാത്രി ഇന്ത്യൻ സമയം 10 മണിക്ക് വെമ്ബ്ലിയിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.യുണൈറ്റഡിന് സംബന്ധിച്ചിടത്തോളം കിരീടം നേടാനുള്ള ഒരു അവസരമാണിത്.ദീർഘകാലമായി കിരീടം നേടാത്ത ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
എന്നാൽ അവരുടെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് ഇപ്പോൾ ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ന്യൂകാസിൽ യുണൈറ്റഡ് ഒരു ശല്യക്കാരാണെന്നും നമ്മൾ കരുതിയിരിക്കേണ്ടതുണ്ട് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ “It’s a great team with a clear philosophy about how they want to play the game. It’s an annoying team to play against.”
— Football Daily (@footballdaily) February 24, 2023
Erik ten Hag says Newcastle are an ‘annoying’ team to play against. 😤 pic.twitter.com/R0IJnLdgWj
” അവർക്കെതിരെ കളിക്കുക എന്നുള്ളത് തന്നെയാണ് ബുദ്ധിമുട്ടുള്ള കാര്യമാണ്.അവർ ശരിക്കും ശല്യക്കാരാണ്. എന്നിരുന്നാൽ പോലും നമ്മൾ വിജയിക്കേണ്ടതുണ്ട്.നമ്മുടേതായ രീതിയിൽ നമ്മൾ കളിക്കണം.മത്സരത്തിൽ നന്നായി ശ്രദ്ധ പുലർത്തുകയും വേണം.മത്സരത്തിൽ നമ്മളാണ് ആധിപത്യം പുലർത്തേണ്ടത്.അവരിപ്പോൾ മികച്ച രൂപത്തിൽ കളിക്കുന്നുണ്ട് എന്നുള്ളത് മറക്കാൻ പാടില്ല ” ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തും ന്യൂകാസിൽ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. അവസാനത്തെ മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ന്യൂകാസിലിന് ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.അതേസമയം ബാഴ്സയെ പരാജയപ്പെടുത്തി കൊണ്ടാണ് യുണൈറ്റഡ് ഈ ഫൈനൽ മത്സരത്തിന് വരുന്നത്.