ശരിയായ വഴിയിൽ, യുണൈറ്റഡിന് കിരീടങ്ങൾ നേടാൻ കഴിയും: വമ്പൻ പോരാട്ടത്തിന് മുന്നേ ടെൻ ഹാഗ്

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ഒരു വമ്പൻ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്.ഒന്നാം സ്ഥാനക്കാരായ ആർസണലിന്‍റെ എതിരാളികൾ നാലാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ്.ഗണ്ണേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അവരുമായുള്ള അകലം അഞ്ച് പോയിന്റ് ആക്കി കുറക്കാൻ യുണൈറ്റഡ് കഴിയും. അതുകൊണ്ടുതന്നെ ഇന്ന് ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏതായാലും ഈ മത്സരത്തിന് മുന്നേ യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് യുണൈറ്റഡ് സഞ്ചരിക്കുന്നത് ശരിയായ വഴിയിലാണെന്നും യുണൈറ്റഡിന് കിരീടങ്ങൾ നേടാൻ കഴിയുമെന്നുള്ള കാര്യത്തിൽ താൻ ബോധ്യവാനാണ് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആറോ ഏഴോ ടീമുകൾക്ക് പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടി പോരാടാനുള്ള കപ്പാസിറ്റി ഇപ്പോൾ ഉണ്ട്.കാരണം ഈ ലീഗിൽ അത്രയേറെ നിക്ഷേപങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒരു കൃത്യമായ ഫിലോസഫിയും തന്ത്രവും ഉണ്ടെങ്കിൽ ഏതൊരു ടീമിനും കിരീടത്തിന് വേണ്ടി പോരാടാം.കിരീടം നേടണമെങ്കിൽ സ്ഥിരതയും സ്ട്രാറ്റജിയും ഹാർഡ് വർക്കും വേണം.എല്ലാം നല്ല രൂപത്തിൽ മുന്നോട്ടു പോയാൽ മാത്രമേ കിരീടം ലഭിക്കുകയുള്ളൂ. ഞങ്ങൾ ഇപ്പോൾ ശരിയായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് കിരീടങ്ങൾ നേടാൻ കഴിയും എന്നുള്ള കാര്യത്തിൽ ഞാൻ കൺവിൻസ്ഡ് ആണ്. പക്ഷേ ഞങ്ങൾ ഇനിയും ഒരുപാട് കാര്യങ്ങളിൽ ഇമ്പ്രൂവ് ആവേണ്ടതുണ്ട്.കാരണം ഈ കോമ്പറ്റീഷൻ വളരെയധികം ബുദ്ധിമുട്ടുള്ളതാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

നിലവിൽ തകർപ്പൻ ഫോമിലാണ് യുണൈറ്റഡ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം പത്തുമണിക്ക് ആഴ്സണലിന്റെ മൈതാനത്ത് വച്ചാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസ് യുണൈറ്റഡിനെ സമനിലയിൽ തളച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *