ശരിയായി ചിന്തിക്കുന്ന വ്യക്തിയാണ് റൊണാൾഡോ, യുവന്റസ് വിട്ടതിനെ കുറിച്ച് ബുഫൺ പറയുന്നു!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലെ മൂന്ന് വർഷത്തെ കരിയറിന് വിരാമമിട്ടു കൊണ്ട് തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയിരുന്നു.താരം നിലവിൽ യുണൈറ്റഡിന് വേണ്ടി അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. അതേസമയം യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായിരുന്ന ബുഫണും ഈ സീസണിൽ ക്ലബ് വിട്ടിരുന്നു. തന്റെ മുൻ ക്ലബായ പാർമയിലേക്കായിരുന്നു താരം തിരിച്ചെത്തിയിരുന്നത്. ഏതായാലും റൊണാൾഡോ യുവന്റസ് വിട്ടതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം ബുഫൺ പങ്കുവെച്ചിരുന്നു. റൊണാൾഡോയുടെ യുവന്റസ് വിടാനുള്ള തീരുമാനം ശരി തന്നെയാണ് എന്നാണ് ബുഫണിന്റെ കണ്ടെത്തൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” റൊണാൾഡോ യുവന്റസ് വിട്ടതിൽ ആരാധകർക്ക് അത്ഭുതമുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല.റൊണാൾഡോ ഒരു ഗ്രേറ്റ് പ്രൊഫഷണലാണ്.അദ്ദേഹം സ്വന്തത്തെ കുറിച്ച് ശരിയായി ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന വ്യക്തിയാണ്.ഈ മൂന്ന് വർഷക്കാലയളവിൽ അദ്ദേഹം മികച്ച പ്രകടനങ്ങൾ നടത്തുകയും ഒരുപാട് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ ക്ലബ് വിടാനുള്ള തീരുമാനത്തിൽ തെറ്റായ ഒന്നും തന്നെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തീർച്ചയായും അദ്ദേഹം ഒരുപാട് ആലോചിച്ചതിന് ശേഷമായിരിക്കും ഈ തീരുമാനം കൈകൊണ്ടിരിക്കുക ” ബുഫൺ പറഞ്ഞു.
BUFFON:
— The CR7 Timeline. (@TimelineCR7) September 6, 2021
Cristiano Ronaldo?
“I think the fans shouldn't be surprised. He has the reputation of a great professional who rightly thinks a lot about himself. In these 3 years he has made great performances and many goals. I don't see anything illogical in his choice to leave." pic.twitter.com/bRWXOjOtfW
അതേസമയം ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇറ്റലിയൻ ഗോൾകീപ്പർ ഡോണ്ണാരുമ എസി മിലാൻ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയിരുന്നു.ആ തീരുമാനത്തെ ബഹുമാനിക്കണമെന്നും ബുഫൺ അറിയിച്ചിട്ടുണ്ട്.
” അത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പും തീരുമാനവുമാണ്. തീർച്ചയായും നമ്മൾ അതിനെ ബഹുമാനിക്കേണ്ടിയിരിക്കുന്നു.അദ്ദേഹം ഒരുപാട് ഘട്ടങ്ങൾ കഴിഞ്ഞാണ് ഈയൊരു സ്ഥിതിയിൽ എത്തിയിരിക്കുന്നത്.ഇനിയും ഒരുപാട് വർഷങ്ങൾ കരിയർ അവശേഷിക്കുന്ന താരത്തെ കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്.കൂടുതൽ പ്രശ്നങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിന് നേരിടേണ്ടി വരില്ലെന്ന് ഞാൻ കരുതുന്നു “ബുഫൺ പറഞ്ഞു. നിലവിൽ സിരി ബിയിലാണ് ബുഫണിന്റെ ക്ലബായ പാർമ കളിക്കുന്നത്.