വൺ സ്റ്റാർ റേറ്റിംഗ്,ഓൾഡ് ട്രാഫോഡിൽ ഫുഡും മോശം,യുണൈറ്റഡിന്റെ പ്രശ്നങ്ങൾ തീരുന്നില്ല!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.മോശം പ്രകടനമാണ് അവർക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. പരിശീലകനും താരങ്ങൾക്കും ഒരുപോലെ ഇപ്പോൾ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്നും നാണംകെട്ട് പുറത്തായത് വലിയ ആഘാതമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏൽപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ നവംബർ 21ആം തീയതി ഓൾഡ് ട്രെഫോഡിൽ വെച്ച് ഒരു പ്രോഗ്രാം നടന്നിരുന്നു.സേഫ്റ്റി ഹെൽത്ത് എൻവിറോണ്മെന്റ് ഷോ ആയിരുന്നു യുണൈറ്റഡിന്റെ മൈതാനത്ത് നടന്നിരുന്നത്.ഏകദേശം 250 ഓളം അതിഥികൾ അതിൽ പങ്കെടുത്തിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയായിരുന്നു അത് സംഘടിപ്പിച്ചിരുന്നത്.എന്നാൽ ആ പ്രോഗ്രാമിലെ ഫുഡ് വളരെ മോശമായിരുന്നു.

തുടർന്ന് പലർക്കും അസുഖം പിടിപെട്ടു. അന്ന് സെർവ് ചെയ്ത റോ ചിക്കനാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് കണ്ടെത്തിയിരുന്നു.ഇതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. യുണൈറ്റഡ് ഫുഡ് ഹൈജീൻ റൈറ്റിങ്ങ് അതുവരെ 5 ആയിരുന്നു ഉണ്ടായിരുന്നത്.ആ റേറ്റിംഗ് ഒന്നിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇതോടെ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി യുണൈറ്റഡ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അടിയന്തരമായി നിലവാരം വർദ്ധിപ്പിക്കണം എന്നാണ് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി യുണൈറ്റഡിനെ അറിയിച്ചിട്ടുള്ളത്. യുണൈറ്റഡ് ഇതിനെതിരെ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മോശം ഭക്ഷണം ഇപ്പോൾ വലിയ വിവാദമായിട്ടുണ്ട്. ഇംഗ്ലീഷ് മാധ്യമങ്ങൾ ഇക്കാര്യത്തിലും യുണൈറ്റഡിനെ വിമർശിക്കുന്നുണ്ട്. ഏതായാലും ഭക്ഷണത്തിന്റെ നിലവാരം ഉയർത്തേണ്ടത് അത്യാവശ്യമായ ഒരു ഘടകമാണ്.പ്രകടനം മോശമായതോടുകൂടി പതിവുപോലെ യുണൈറ്റഡിന്റെ ഉടമസ്ഥർക്കെതിരെയും ആരാധകർ വിമർശനങ്ങൾ ഉയർത്തി തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *