വോൾവ്‌സ് യുണൈറ്റഡിന് പണി കൊടുക്കാൻ സാധ്യതയുണ്ട് : മുൻ താരം!

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്കിറങ്ങുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് നടക്കുന്ന മത്സരത്തിൽ വോൾവ്‌സാണ് യുണൈറ്റഡിന്റെ എതിരാളികൾ. യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മത്സരം അരങ്ങേറുക.

നിലവിൽ വോൾവ്‌സ് മോശമല്ലാത്ത രൂപത്തിൽ കളിച്ചു കൊണ്ടിരിക്കുന്നുണ്ട്. അവസാനത്തെ ഏഴ് മത്സരങ്ങളിൽ ഒരൊറ്റ മത്സരത്തിലും ഒന്നിൽ കൂടുതൽ ഗോളുകൾ വോൾവ്‌സ് വഴങ്ങിയിട്ടില്ല.അത്കൊണ്ട് തന്നെ വോൾവ്‌സ് യുണൈറ്റഡിനെ പിടിച്ചു കെട്ടാൻ സാധ്യതയുണ്ട് എന്ന പ്രവചനം നടത്തിയിരിക്കുകയാണിപ്പോൾ മുൻ വോൾവ്‌സ് താരമായ ജോലിയോൺ ലെസ്ക്കോട്ട്.വോൾവ്‌സിന്റെ ശൈലി യുണൈറ്റഡിനെ നിരാശപ്പെടുത്തുമെന്നും ലെസ്കോട്ട് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” വോൾവ്‌സ് അവരുടേതായ രീതിയിലാണ് ഈ മത്സരത്തെ കൈകാര്യം ചെയ്യുക.കുറഞ്ഞ സ്കോറിങ് തന്ത്രമാണ് അവരുടേത്. പക്ഷേ കാര്യങ്ങൾ അവർക്ക് അനുകൂലമായി വർക്കാവുന്നുണ്ട്.ഈ മത്സരം എത്രത്തോളം വോൾവ്‌സ് ഗോൾരഹിതമായി നിലനിർത്തുന്നുവോ അത്രത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിരാശയും വർധിക്കും ” ഇതാണ് ലെസ്ക്കോട്ട് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ഇത് രണ്ടാം തവണയാണ് യുണൈറ്റഡും വോൾവ്‌സും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ ഗ്രീൻവുഡിന്റെ ഏകഗോളിൽ യുണൈറ്റഡ് വോൾവ്‌സിനെ കീഴടക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *