വോൾവ്‌സ് താരത്തെ ടീമിലെത്തിക്കാൻ യുവന്റസിനോട് ആവിശ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ !

ഈ സീസണിൽ കുറച്ചു മികച്ച താരങ്ങളെ ക്ലബിലെത്തിച്ച് ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് യുവന്റസും പരിശീലകൻ പിർലോയും. റയൽ മാഡ്രിഡ്‌ താരം ഇസ്കോ, മുൻ യുവന്റസ് താരം പോഗ്ബ എന്നിവരെയൊക്കെ ക്ലബ് നോട്ടമിട്ടിരുന്നതായി സൂചനയുണ്ടായിരുന്നു. എന്നാൽ തന്റെ ക്ലബിന് മറ്റൊരു താരത്തെ നിർദേശിച്ചു നൽകിയിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോൾവ്‌സിന്റെ മെക്സിക്കൻ ഫോർവേഡ് റൗൾ ജിമിനെസിനെ ടീമിൽ എത്തിക്കണം എന്നാണ് റൊണാൾഡോയുടെ ആവിശ്യം. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഈ വാർത്ത ആദ്യമായി പുറത്ത് വിട്ടത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ് റൗൾ ജിമിനെസ്. ഈ സീസണിൽ എല്ലാ കോംപിറ്റീഷനുകളിലുമായി 27 ഗോളുകൾ താരം അടിച്ചു കൂട്ടിയിട്ടുണ്ട്. ഇതിനാൽ തന്നെ താരം ടീമിൽ എത്തിയാൽ അത് ക്ലബ്ബിനെ ഒരുപാട് സഹായിക്കും എന്ന കണക്കുകൂട്ടലിലാണ് റൊണാൾഡോ. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ട താരമാണ് റൗൾ. എന്നാൽ യുണൈറ്റഡ് ടീമിൽ എത്തിക്കും മുൻപ് താരത്തെ യുവന്റസിൽ എത്തിക്കണം എന്നാണ് റൊണാൾഡോയുടെ ആവിശ്യം. അറുപത് മില്യൺ പൗണ്ട് എങ്കിലും താരത്തിന് വേണ്ടി ലഭിക്കണം എന്ന നിലപാടിലാണ് വോൾവ്‌സ്. 2018-ൽ മുപ്പത് മില്യൺ പൗണ്ടിനാണ് താരം വോൾവ്‌സിൽ സ്ഥിരമായത്. ഏതായാലും യുണൈറ്റഡും യുവന്റസും ട്രാൻസ്ഫർ മാർക്കറ്റിൽ താരത്തിന് വേണ്ടി ഒന്ന് മാറ്റുരച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *