വോൾവ്‌സിനെ മറികടന്ന് വിജയവഴിയിൽ തിരിച്ചെത്തി യുണൈറ്റഡ്!
പ്രീമിയർ ലീഗിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. വോൾവ്‌സിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡ് കീഴടക്കിയത്. രണ്ടാം പകുതിയിൽ മാസോൺ ഗ്രീൻവുഡ് നേടിയ ഗോളാണ് യുണൈറ്റഡിന് ജയമൊരുക്കിയത്.ഇതോടെ പ്രീമിയർ ലീഗിലെ രണ്ടാം ജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.ഏഴ് പോയിന്റുള്ള യുണൈറ്റഡ് നിലവിൽ മൂന്നാം സ്ഥാനത്താണ്.
GET IN! 🤩
— Manchester United (@ManUtd) August 29, 2021
The Reds win it late at Molineux 👏#MUFC | #WOLMUN
ബ്രൂണോ, പോഗ്ബ, സാഞ്ചോ എന്നിവരൊക്കെ യുണൈറ്റഡ് നിരയിൽ അണിനിരന്നിരുന്നു. എന്നാൽ ആദ്യപകുതിയിൽ വേൾവ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. പക്ഷേ ഫിനിഷിങ്ങിലെ അപാകതകൾ അവർക്ക് തിരിച്ചടിയാവുകയായിരുന്നു.രണ്ടാം പകുതിയുടെ 80-ആം മിനിറ്റിലാണ് യുണൈറ്റഡ് വിജയഗോൾ നേടിയത്. വരാനെയുടെ അസിസ്റ്റിൽ നിന്നാണ് ഗ്രീൻവുഡ് ഗോൾ നേടിയത്. ഈ ഗോളിൽ യുണൈറ്റഡ് ജയം നേടുകയായിരുന്നു.