വോട്ടിനിടില്ല, ക്യാപ്റ്റൻ ആരെന്ന് ഞാൻ തീരുമാനിക്കും: ടെൻ ഹാഗ്!

2020 ജനുവരി മുതലാണ് ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനം അലങ്കരിക്കാൻ തുടങ്ങിയത്. എന്നാൽ യുണൈറ്റഡിൽ വളരെ മോശം പ്രകടനമാണ് അദ്ദേഹം ഇതുവരെ നടത്തിയിട്ടുള്ളത്.അതുകൊണ്ടുതന്നെ കഴിഞ്ഞ സീസണിൽ വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.മാത്രമല്ല ഈ സമ്മറിൽ അദ്ദേഹത്തെ വിൽക്കാൻ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്. 50 മില്യൻ പൗണ്ട് എന്ന തുകയാണ് അദ്ദേഹത്തിന് വേണ്ടി യുണൈറ്റഡ് ആവശ്യപ്പെടുന്നത്.

യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് അദ്ദേഹത്തിൽ നിന്നും ക്യാപ്റ്റൻസി എടുത്തു മാറ്റുകയാണ് എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് നിലവിൽ ഒരു പുതിയ ക്യാപ്റ്റനെ ആവശ്യമാണ്. ബ്രസീലിയൻ സൂപ്പർ താരമായ കാസമിറോ ഇതേക്കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചിരുന്നു.അതായത് യുണൈറ്റഡിന്റെ ക്യാപ്റ്റനാവാൻ തനിക്ക് ആഗ്രഹമുണ്ട് എന്നായിരുന്നു ദിവസങ്ങൾക്കു മുന്നേ കാസമിറോ പറഞ്ഞിരുന്നത്.

ക്ലബ്ബുകളിൽ സാധാരണ ഡ്രസ്സിംഗ് റൂം വോട്ടെടുപ്പ് എന്ന രീതിയുണ്ട്.അതായത് താരങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിക്കൊണ്ട് ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന രീതിയാണ് ഇത്. ഈ രീതിയിലൂടെ യുണൈറ്റഡിൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കുമോ എന്നുള്ള ചോദ്യം ടെൻ ഹാഗിനോട് ചോദിക്കപ്പെട്ടിരുന്നു.ഇല്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്യാപ്റ്റനെ താൻ തീരുമാനിക്കുമെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തിട്ടുണ്ട്.

പോർച്ചുഗീസ് സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസിന് പലരും വലിയ സാധ്യത കൽപ്പിക്കുന്നുണ്ട്.റാഫേൽ വരാനെ,കാസമിറോ എന്നിവരൊക്കെ ക്യാപ്റ്റന്റെ ആം ബാൻഡ് ധരിച്ച് പരിചയമുള്ളവരുമാണ്. ഏതായാലും ഈ വിഷയത്തിൽ അന്തിമ തീരുമാനം ടെൻ ഹാഗ് തന്നെയായിരിക്കും പ്രഖ്യാപിക്കുക.ആഴ്സണൽ,റയൽ മാഡ്രിഡ്,ഡോർട്മുണ്ട് എന്നീ വമ്പൻ ടീമുകൾക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൗഹൃദ മത്സരം കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *