വേൾഡ് സ്പോട്ട് സ്റ്റാർ പുരസ്കാരം നേടി ഹാലന്റ്, സർവ്വാധിപത്യം പുലർത്തി മാഞ്ചസ്റ്റർ സിറ്റി!

കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അവരുടെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റ് നടത്തിയത്.കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലന്റായിരുന്നു.ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിലും ഹാലന്റ് മുന്നിലുണ്ട്. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം കഴിഞ്ഞ സീസണിൽ സ്വന്തമാക്കി.

യുവേഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ഹാലന്റ് തന്നെയായിരുന്നു.ബാലൺഡി’ഓർ പുരസ്കാര പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ഹാലന്റിന് കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു അവാർഡ് കൂടി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.വേൾഡ് സ്പോട്ട് സ്റ്റാർ പുരസ്കാരമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ഈ വർഷത്തെ ഏറ്റവും മികച്ച കായിക താരത്തിന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ബിബിസി നൽകുന്ന പുരസ്കാരമാണ് ഇത്.അതാണ് ഹാലന്റ് സ്വന്തമാക്കിയിട്ടുള്ളത്.

ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം പെപ് ഗാർഡിയോള സ്വന്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയാണ് കരസ്ഥമാക്കിയത്. സിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് കെയ്ൽ വാക്കർ അവാർഡ് കൈപ്പറ്റുകയും ചെയ്തു. ഇങ്ങനെ മാഞ്ചസ്റ്റർ സിറ്റിയുടെ ഒരു സർവാധിപത്യമാണ് ബിബിസിയുടെ പുരസ്കാരത്തിൽ നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.

നിലവിൽ ക്ലബ് വേൾഡ് കപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്. ബ്രസീലിയൻ വമ്പൻമാരായ ഫ്ലൂമിനൻസിനെയാണ് കലാശ പോരാട്ടത്തിൽ സിറ്റിക്ക് നേരിടേണ്ടിവരുന്നത്.എന്നാൽ ഹാലന്റിന്റെ പരിക്ക് അവർക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. പതിവുപോലെ ഈ സീസണിലും മികച്ച പ്രകടനമാണ് ഹാലന്റ് നടത്തുന്നത്. പ്രീമിയർ ലീഗിൽ 14 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം പൂർത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *