വേൾഡ് കപ്പ് ഫൈനലിലും മത്സര ശേഷം അടി,വാക്കറുമായും ഗ്രീലിഷുമായും ഏറ്റുമുട്ടാനുള്ള കാരണം വ്യക്തമാക്കി മെലോ!

ഇന്നലെ നടന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഫൈനലിൽ ബ്രസീലിയൻ വമ്പൻമാരായ ഫ്ലുമിനൻസിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്.അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് മത്സരത്തിൽ തിളങ്ങുകയായിരുന്നു.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ വേൾഡ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി കഴിഞ്ഞു.

എന്നാൽ ഈ മത്സരശേഷം ഒരു വിവാദ സംഭവം നടന്നിരുന്നു. അതായത് ഫ്ലുമിനൻസിന്റെ ബ്രസീലിയൻ താരമായ ഫെലിപെ മെലോയും മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനായ കെയ്ൽ വാക്കറും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.രണ്ട് താരങ്ങളും തമ്മിൽ വാഗ്വാദവും പിടിവലിയും നടക്കുകയായിരുന്നു. എന്നാൽ പിന്നീട് മറ്റൊരു സൂപ്പർതാരമായ ഗ്രീലിഷ് ഇതിൽ ഇടപ്പെട്ടു.തുടർന്ന് എല്ലാവരും ചേർന്നുകൊണ്ട് ഇരുവരെയും പിടിച്ചുമാറ്റി സംഘർഷം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ ഈ വിവാദങ്ങളുടെ കാരണം മത്സരശേഷം മെലോ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് ഫ്ലുമിനൻസ് താരമായ മാത്യൂസ് മാർട്ടിനെല്ലിയെ മത്സരശേഷം ഗ്രീലിഷ് അധിക്ഷേപിക്കുകയായിരുന്നു.ഇതേ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. അതിന്റെ ഭാഗമായി കൊണ്ടാണ് മെലോയും വാക്കറും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്.തന്റെ താരങ്ങളെ സംരക്ഷിക്കാൻ വേണ്ടി താൻ ഏതറ്റം വരെ പോകുമെന്നും താനൊരു പോരാളിയാണ് എന്നും മത്സരശേഷം ഫെലിപെ മെലോ തന്നെ പറഞ്ഞിട്ടുണ്ട്.

സൗദി അറേബ്യയിലെ ജിദ്ദയിൽ വച്ചുകൊണ്ടായിരുന്നു ഈ ഫൈനൽ മത്സരം നടന്നിരുന്നത്.മത്സരത്തിൽ സിറ്റി തന്നെയായിരുന്നു ആധിപത്യം പുലർത്തിയത്. മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നത് യഥാർത്ഥത്തിൽ ഫ്ലുമിനൻസിന് തിരിച്ചടിയാവുകയായിരുന്നു.ഈ വർഷം അഞ്ച് കിരീടങ്ങൾ നേടി കൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ഇപ്പോൾ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി.

Leave a Reply

Your email address will not be published. Required fields are marked *