വേൾഡ് കപ്പ് അടുത്തിരിക്കുന്ന സമയത്ത് പരിക്ക്,കണ്ണീരോടെ റിച്ചാർലീസൺ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എവെർടണെ പരാജയപ്പെടുത്താൻ വമ്പൻമാരായ ടോട്ടൻഹാമിന് സാധിച്ചിരുന്നു. എതിരല്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ടോട്ടൻഹാം ഈ മത്സരത്തിൽ വിജയം നേടിയത്. എന്നാൽ മുന്നേറ്റ നിരയിലെ സൂപ്പർ താരം റിച്ചാർലീസൺ പരിക്കേറ്റു കൊണ്ട് കളം വിട്ടത് ക്ലബ്ബിന് തിരിച്ചടിയാവുകയായിരുന്നു.

മത്സരത്തിന്റെ 52ആം മിനുട്ടിലാണ് റിച്ചാർലീസണ് പരിക്കേറ്റത്. തുടർന്ന് താരത്തെ പിൻവലിക്കുകയും ചെയ്തു. ഖത്തർ വേൾഡ് കപ്പിന് ഇനി ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്.ഈയൊരു ഘട്ടത്തിൽ പരിക്കേറ്റത് റിച്ചാർലീസണ് വളരെയധികം ദുഃഖമുണ്ടാക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ മത്സരശേഷം കണ്ണീരോടുകൂടിയാണ് റിച്ചാർലീസൺ സംസാരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

‘ ഇതിനെക്കുറിച്ച് സംസാരിക്കൽ തന്നെ കഠിനമായ ഒരു കാര്യമാണ്. വേൾഡ് കപ്പ് തൊട്ടടുത്ത് എത്തി നിൽക്കുകയാണ്.ഈ രൂപത്തിലുള്ള പരിക്ക് എനിക്ക് മുമ്പും ഏൽക്കേണ്ടി വന്നിട്ടുണ്ട്.പക്ഷേ എത്രയും പെട്ടെന്ന് ഇത് ഭേദമാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എവെർടണിൽ ആയിരുന്ന സമയത്ത് എനിക്ക് ഇതിന് സമാനമായ പരിക്ക് ഉണ്ടായിരുന്നു.അന്ന് രണ്ടുമാസത്തോളം എനിക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു ” ഇതാണ് റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്.

താരത്തിന്റെ പരിക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ചിരിക്കുന്നത് ബ്രസീൽ ദേശീയ ടീമിന് തന്നെയാണ്. അവരുടെ വളരെ നിർണായകമായ താരമാണ് റിച്ചാർലീസൺ. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ബ്രസീലിന് വേണ്ടി ഉജ്ജ്വല പ്രകടനം പുറത്തെടുക്കാൻ റിച്ചാർലീസണ് സാധിച്ചിരുന്നു. താരം പരിക്കിൽ നിന്നും മുക്തനായി കൊണ്ട് വേൾഡ് കപ്പിന് ഉണ്ടാകുമെന്ന് തന്നെയാണ് ബ്രസീൽ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *