വേദനയില്ലാതെ കളിച്ചത് എന്നാണെന്ന് പോലും ഓർമ്മയില്ല:തുറന്ന് പറഞ്ഞ് ജീസസ്!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യൂണിക്കും ആഴ്സണലും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ആഴ്സണലിന്റെ മൈതാനമായ എമിറേറ്റസ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഒരു കടുത്ത പോരാട്ടം ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാൽ ഈ മത്സരത്തിൽ ചെറിയ ഒരു മുൻതൂക്കം ആഴ്സണലിന് അവകാശപ്പെടാൻ സാധിക്കും.

ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസ് ഈ മത്സരത്തിന്റെ ഭാഗമാവുന്നുണ്ട്. കരിയറിൽ പലപ്പോഴും പരിക്കുകൾ വല്ലാതെ അലട്ടിയിട്ടുള്ള താരമാണ് ജീസസ്. താൻ നേരിടുന്ന ശാരീരിക ബുദ്ധിമുട്ട് ജീസസ് തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.വേദനയില്ലാതെ അവസാനമായി കളിച്ചത് എന്നാണെന്ന് പോലും തനിക്ക് ഓർമ്മയില്ല എന്നാണ് ജീസസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വേദനയില്ലാതെ ഞാൻ അവസാനമായി ഫുട്ബോൾ കളിച്ചത് എന്നാണെന്ന് പോലും എനിക്ക് ഓർമ്മയില്ല.അതുകൊണ്ടുതന്നെ ഞാൻ പരാതി പറയാറുമില്ല. ഞാൻ എപ്പോഴും റിക്കവറാവാൻ വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.വ്യക്തിപരമായി പറയുകയാണെങ്കിൽ എന്റെ ഫിറ്റ്നസിനെ കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.വേൾഡ് കപ്പിന് ശേഷം എന്റെ കാൽമുട്ടിൽ പരിക്ക് ഉണ്ടായിരുന്നു. അതിൽനിന്നും ഞാൻ മുക്തി നേടി. പക്ഷേ പ്രീ സീസണിൽ വീണ്ടും പരിക്ക് വന്നു. ഒരു മത്സരത്തിൽ മൂന്ന് തവണ 90 മിനിറ്റുകൾ കളിക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അത്രയേറെ വേദന സഹിച്ചു കൊണ്ടാണ് ഞാൻ കളിക്കുന്നത്. പരിശീലനത്തിനിടെ എനിക്ക് വീണ്ടും പരിക്കേറ്റു.അതിൽ നിന്ന് പെട്ടെന്ന് റിക്കവർ ആയിക്കൊണ്ട് ക്ലബ്ബിനെ സഹായിക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ആളുകൾക്ക് കാണാനാവാത്ത പല പ്രശ്നങ്ങളും എനിക്ക് ഉണ്ട്. പക്ഷേ മാനസികമായി ഞാൻ വളരെയധികം കരുത്തനാണ് “ഇതാണ് ഗബ്രിയേൽ ജീസസ് പറഞ്ഞിട്ടുള്ളത്.

പരിക്കുകൾ വല്ലാതെ അദ്ദേഹത്തെ ഇപ്പോൾ ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ 21 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 15 മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്ത അദ്ദേഹം നാലു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. പരിക്കുകൾ കാരണം ബ്രസീൽ നാഷണൽ ടീമിലും താരത്തിന് ഇപ്പോൾ അവസരം ലഭിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *