വേണമെങ്കിൽ ഗോൾകീപ്പറുമാവാം: യുണൈറ്റഡിലെ അരങ്ങേറ്റത്തിന് ശേഷം അമ്രബാത്ത് പറഞ്ഞത്.
ഇന്നലെ കരബാവോ കപ്പിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് കാസമിറോ ഈ മത്സരത്തിൽ തിളങ്ങുകയായിരുന്നു.ഗർനാച്ചോ,മാർഷ്യൽ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.
മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം നടത്താൻ മൊറോക്കൻ സൂപ്പർതാരമായ സോഫിയാൻ അമ്രബാത്തിന് സാധിച്ചിരുന്നു. സാധാരണ മധ്യനിരയിലാണ് താരം കളിക്കാറുള്ളത്. എന്നാൽ പരിശീലകനായ ടെൻ ഹാഗ് ഇന്നലെ അദ്ദേഹത്തെ ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് കളിപ്പിച്ചത്. ഗോൾകീപ്പറാവാൻ വരെ താൻ തയ്യാറാണ് എന്നാണ് മത്സരശേഷം അമ്രബാത്ത് പറഞ്ഞത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Sofyan Amrabat will play anywhere for Manchester United … even goalkeeper 😅 pic.twitter.com/z93icQL8gs
— ESPN FC (@ESPNFC) September 26, 2023
” ഇത് ഒരു പെർഫെക്റ്റ് നൈറ്റാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കാനാണ് ഞാൻ എന്റെ ജീവിതകാലം മുഴുവനും അധ്വാനിച്ചത്. സ്റ്റേഡിയം മുഴുവനും ആരാധകരാൽ നിറഞ്ഞിരുന്നു.നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് എന്നെ കളിപ്പിക്കാം എന്ന് ഞാൻ പരിശീലകനോട് പറഞ്ഞിരുന്നു.വേണമെങ്കിൽ ഗോൾകീപ്പർ നിൽക്കാൻ വരെ ഞാൻ തയ്യാറാണ്.ടീമിനെ സഹായിക്കാൻ വേണ്ടി ഞാൻ എവിടെയും നിൽക്കും.ഇന്ന് ഞാൻ ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് കളിച്ചത്.പിന്നീട് മധ്യനിരയിലേക്ക് മാറി. എനിക്ക് എന്റെ ഏറ്റവും മികച്ച നിലയിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. പരിക്ക് മൂലം പ്രീ സീസൺ ശരിയായ രീതിയിൽ നടത്താൻ സാധിച്ചിരുന്നില്ല ” ഇതാണ് അമ്രബാത്ത് പറഞ്ഞിട്ടുള്ളത്.
ഈ മികച്ച വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്.ഇനിയും ക്രിസ്റ്റൽ പാലസിനെ തന്നെയാണ് യുണൈറ്റഡ് നേരിടുക. വരുന്ന ശനിയാഴ്ച രാത്രിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വച്ച് ആ മത്സരം നടക്കുക.