വേഗം പരിക്കിൽ നിന്ന് മുക്തനാവട്ടെ:എമിയെ ട്രോളി ബ്രന്റ്ഫോർഡ്!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു വില്ല ബ്രന്റ്ഫോർഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വില്ലയുടെ അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പെരുമാറ്റങ്ങൾ വളരെയധികം വിവാദമായിട്ടുണ്ട്.ഒരിക്കൽ കൂടി അദ്ദേഹം വിവാദനായകനായിരിക്കുകയാണ്.

അതായത് ബ്രന്റ്ഫോർഡ് താരമായ മൗപേയേ കോളറിന് പിടിച്ച് വലിച്ചുയർത്തിയത് വലിയ വിവാദമായിട്ടുണ്ട്.എന്നാൽ ഇതിനിടെ മറ്റൊരു സംഭവം കൂടി നടന്നിരുന്നു. അതായത് ബ്രന്റ്ഫോർഡ് താരത്തിന്റെ ചെറിയ ഒരു പുഷിന് വലിയ രൂപത്തിലാണ് എമിലിയാനോ മർട്ടിനെസ്സ് റിയാക്ട് ചെയ്തത്. നിലത്ത് വീണ അദ്ദേഹം വലിയ രൂപത്തിൽ പരിക്ക് അഭിനയിച്ചു എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ ഇതിനെ ട്രോളി കൊണ്ട് ബ്രന്റ്ഫോർഡ് തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.

ടിക്ക് ടോക്കിൽ അവർ അദ്ദേഹത്തെ പരിഹരിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. വേഗം പരിക്കിൽ നിന്ന് മുക്തനാവട്ടെ എമി എന്നാണ് അവർ ക്യാപ്ഷനിൽ നൽകിയിട്ടുള്ളത്. കൂടെ ചിരിക്കുന്ന ഇമോജിയും അവർ നൽകിയിട്ടുണ്ട്.എമിലിയാനോ മാർട്ടിനസിന്റെ അഭിനയത്തെ പരിഹസിക്കുകയാണ് അവർ ചെയ്തിട്ടുള്ളത്.എമിയുടെ പെരുമാറ്റത്തിന് ഇംഗ്ലീഷ് മാധ്യമങ്ങളിൽ നിന്നും വിമർശനങ്ങൾ ഏറെ ഏൽക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.

നിലവിൽ തകർപ്പൻ ആസ്റ്റൻ വില്ല നടത്തിക്കൊണ്ടിരിക്കുന്നത്. 17 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുള്ള അവർ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ ആർസണലുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്. വില്ലയുടെ ഈ മികച്ച പ്രകടനത്തിൽ വലിയ പങ്കുവഹിക്കാൻ ഈ അർജന്റൈൻ ഗോൾകീപ്പർക്ക് സാധിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *