വെക്കേഷനല്ല, കിരീടങ്ങൾ നേടികൊടുക്കാൻ വേണ്ടിയാണ് ഞാൻ യുണൈറ്റഡിൽ എത്തിയത് : ക്രിസ്റ്റ്യാനോ

ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനം ആരംഭിച്ചിരുന്നു.ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ യുണൈറ്റഡിനായി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏതായാലും കഴിഞ്ഞ ദിവസം മുൻ യുണൈറ്റഡ് താരമായ വെസ്ബ്രൗൺ ക്രിസ്റ്റ്യാനോയെ ഇന്റർവ്യൂ ചെയ്തിരുന്നു. അതിലെ പ്രധാനപ്പെട്ട ഒരു ചോദ്യമായിരുന്നു, യുണൈറ്റഡിന്റെ അഞ്ച് വർഷത്തെ കിരീടവരൾച്ചക്ക്‌ വിരാമമിടാൻ ടീമിനെ സഹായിക്കാൻ കഴിയുമോ എന്നുള്ളത്. അതിന് വേണ്ടിയാണ് താൻ ഇവിടെ എത്തിയത് ക്രിസ്റ്റ്യാനോ മറുപടി നൽകിയത്. കൂടാതെ 2025 വരെ യുണൈറ്റഡിൽ തുടർന്നേക്കുമെന്നുള്ള സൂചനയും താരം നൽകിയിട്ടുണ്ട്. റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” കിരീടങ്ങൾക്ക്‌ വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്. അല്ലാതെ വെക്കേഷനല്ല.ഞാൻ മുമ്പ് ഈ ജേഴ്സിയിൽ ഒരുപാട് വിജയങ്ങളും കിരീടങ്ങളും നേടിയിട്ടുണ്ട്.അത് ആവർത്തിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ വീണ്ടും എത്തിയിരിക്കുന്നത്.എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അവസരമാണ്.ക്ലബ്ബിനെ സഹായിക്കാൻ ഞാൻ തയ്യാറായി കഴിഞ്ഞു.അടുത്ത മൂന്നോ നാലോ വർഷത്തേക്ക് ഞാൻ ഇവിടെ പ്രധാനപ്പെട്ട റോൾ വഹിക്കും.ആളുകൾ എന്റെ പ്രായത്തെ കുറിച്ചാണ് സംസാരിക്കുന്നത്.ഞാൻ ബാക്കിയുള്ളവരിൽ നിന്നും വ്യത്യസ്ഥനാണ് എന്നുള്ള കാര്യം അവർ മനസ്സിലാക്കണം.ഇക്കാലമത്രയും ഞാൻ അത് തെളിയിച്ചതാണ്.ആരാധകർക്കും സഹതാരങ്ങൾക്കും ഗുണകരമാവുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ പ്രവർത്തിക്കുക ” ക്രിസ്റ്റ്യാനോ പറഞ്ഞു.

ന്യൂകാസിലിനെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോക്ക്‌ ആദ്യ ഇലവനിൽ ഇടം ലഭിക്കുമോ അതോ പകരക്കാരനാവുമോ എന്നാണ് ആരാധകർക്ക്‌ അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!