വീണ്ടും റാഷ്ഫോർഡും മാർഷ്യലും, തോൽവിയറിയാതെ യുണൈറ്റഡ് മുന്നോട്ട്

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിയാറാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങളായ മാർക്കസ് റാഷ്‌ഫോർഡും ആന്റണി മാർഷ്യലുമാണ് ഇത്തവണയും യുണൈറ്റഡിന്റെ രക്ഷകർ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റാഷ്‌ഫോർഡ് ആണ് യുണൈറ്റഡിന് ലീഡ് നേടികൊടുത്തത്. ഡിഫൻസിനെയും ഗോൾകീപ്പറെയും വിദഗ്ധമായി കബളിപ്പിച്ച താരം മനോഹരമായ ഗോൾ ആണ് നേടിയത്. 78-ആം മിനുട്ടിലാണ് മാർഷ്യലിന്റെ ഗോൾ വരുന്നത്. റാഷ്ഫോർഡിന്റെ പാസിൽ നിന്നും താരം ഫിനിഷ് ചെയ്യുകയായിരുന്നു. ഗോൾകീപ്പർ ഡിഹിയയുടെ മികച്ച സേവുകൾ ഗോൾ വഴങ്ങുന്നതിൽ നിന്നും യുണൈറ്റഡിനെ രക്ഷിച്ചു. ജയത്തോടെ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ് യുണൈറ്റഡ്. 62 പോയിന്റ് ആണ് യുണൈറ്റഡിന്റെ സമ്പാദ്യം. ഇത്രയും പോയിന്റുള്ള ലെയ്സെസ്റ്റർ സിറ്റിയാണ് നാലാം സ്ഥാനത്ത്.

മത്സരത്തിലെ യുണൈറ്റഡ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് : 7.35
മാർഷ്യൽ : 7.8
റാഷ്‌ഫോർഡ് : 8.7
ബ്രൂണോ : 7.8
ഗ്രീൻവുഡ് : 7.1
പോഗ്ബ : 6.9
മക്ടോമിനി : 6.8
ഫോസു : 7.2
മഗ്വയ്‌ർ : 7.8
ലിന്റോൾഫ് : 7.2
വാൻ ബിസാക്ക : 7.7
ഡിഹിയ : 8.1
ലിംഗാർഡ് : 6.2 – സബ്
മാറ്റിച് : 6.5 -സബ്

Leave a Reply

Your email address will not be published. Required fields are marked *