വിമർശനങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നില്ല : യുവതാരങ്ങളെ വിമർശിച്ച് ക്രിസ്റ്റ്യാനോ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. നിരവധി നേട്ടങ്ങളാണ് തന്റെ കരിയറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ താരത്തിന്റെ പരിചയസമ്പത്തും വളരെ വിലപ്പെട്ട ഒന്നാണ്. ഈ സീസണിൽ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ താരം 17 ഗോൾപങ്കാളിത്തങ്ങൾ ഇതിനോടകം വഹിച്ചു കഴിഞ്ഞു.

ഏതായാലും കഴിഞ്ഞ ദിവസം നൽകിയ ഇന്റർവ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവതാരങ്ങളുടെ മെന്റാലിറ്റിയെ വിമർശനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. അതായത് യുവതാരങ്ങൾ ആരും തന്നെ വിമർശനങ്ങളോ ഉപദേശങ്ങളോ സ്വീകരിക്കുന്നില്ല എന്നാണ് റൊണാൾഡോ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് 18 വയസുണ്ടായിരുന്ന സമയത്ത് ചില സീനിയർ താരങ്ങൾ എന്നോട് സംസാരിക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നു. എനിക്ക് ഇമ്പ്രൂവ് ആവാൻ വേണ്ടി ഞാനത് സ്വീകരിക്കാറുണ്ടായിരുന്നു.കാരണം അവർക്ക് എന്നേക്കാൾ അറിവുണ്ടായിരുന്നു.പക്ഷേ ഇപ്പോഴത്തെ യുവതാരങ്ങൾ വിമർശനങ്ങൾ അംഗീകരിക്കുന്നില്ല.നിങ്ങൾക്ക് എന്റെ സഹായമോ ഉപദേശമോ വേണ്ടെങ്കിൽ, നിങ്ങളുടെ നിങ്ങളുടെ ജോലി ചെയ്യൂ.ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് കൊണ്ട് ടീമിനെ സഹായിക്കൂ ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിരിക്കുന്നത്.

നിരവധി യുവതാരങ്ങൾ ഉള്ള ടീമുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാസോൺ ഗ്രീൻവുഡ്, ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ് എന്നിവരൊക്കെ പ്രധാനപ്പെട്ട യുവതാരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *