വാർഡി, എഡേഴ്സൺ, ഡ്രിബ്രൂയൻ : പ്രീമിയർ ലീഗ് അവാർഡ് ജേതാക്കൾ

2019/20 സീസൺ പ്രീമിയർ ലീഗ് മത്സരങ്ങൾ ഇന്നലെ നടന്ന മത്സരങ്ങളോടെ അവസാനിച്ചു. 38 മത്സരങ്ങളിൽ നിന്നും 32 വിജയവും 99 പോയിൻ്റുമായി ലിവർപൂളാണ് ജേതാക്കളായത്. ലീഗ് അവസാനിച്ചപ്പോൾ ഗോൾഡൻബൂട്ട്, ഗോൾഡൻ ഗ്ലൗ, ബെസ്റ്റ് പ്ലേമേക്കർ എന്നീ വ്യക്തിഗത പുരസ്ക്കാരങ്ങൾ യഥാക്രമം ജെയ്മി വാർഡി, എഡേഴ്സൺ മോറസ്, കെവിൻ ഡിബ്രുയെൻ എന്നിവർ സ്വന്തമാക്കി.

ഗോൾഡൻ ബൂട്ട്: ജെയ്മി വാർഡി

ഈ സീസണിൽ 23 ഗോളുകളാണ് ലെസ്റ്റർ സിറ്റി താരമായ ജെയ്മി വാർഡി നേടിയത്. 22 ഗോളുകൾ നേടിയ ആഴ്സണലിൻ്റെ പിറെ- എമെറിക്ക് ഔബമെയാംഗാണ് രണ്ടാമതുള്ളത്. 33കാരനായ വാർഡി പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ടോപ് സ്കോറർ ആവുന്ന ഏറ്റവും പ്രായം കൂടിയ താരമാണ്.

ഗോൾഡൻ ഗ്ലൗ: എഡേഴ്‌സൺ മോറെസ്

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്സൺ മോറെസാണ് ഇത്തവണ ഗോൾഡൻ ഗ്ലൗ പുരസ്ക്കാരം സ്വന്തമാക്കിയത്. 35മത്സരങ്ങൾ കളിച്ച എഡേഴ്സൺ 16 ക്ലീൻ ഷീറ്റുകൾ നേടിയാണ് ഒന്നാമതായത്. 38 മത്സരങ്ങൾ കളിച്ച് 15 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ ബേൺലിയുടെ നിക്ക് പോപ്പാണ് രണ്ടാമത്

പ്ലേമേക്കർ ഒഫ് ദി സീസൺ: കെവിൻ ഡി ബ്രൂയ്ൻ

സീസണിലാകെ 20 അസിസ്റ്റുകൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്നാണ് മികച്ച പ്ലേമേക്കർക്കുള്ള അവാർഡ് സ്വന്തമാക്കിയത്. 20 അസിസ്റ്റുകളുമായി തിയറി ഹെൻറിയുടെ പ്രീമിയർ ലീഗ് റെക്കോർഡിനൊപ്പമെത്താനും ഡി ബ്രൂയ്ന് സാധിച്ചു. 13 അസിസ്റ്റുകൾ നേടിയ ലിവർപൂളിൻ്റെ ടെൻ്റ് അലക്സാണ്ടർ അർനോൾഡാണ് രണ്ടാമത്.

Leave a Reply

Your email address will not be published. Required fields are marked *