വാക്കർ ബയേണിലേക്ക്, അവിടെനിന്ന് സൂപ്പർതാരത്തെ സ്വന്തമാക്കാൻ സിറ്റി,വെല്ലുവിളിയായി മറ്റു ക്ലബ്ബുകൾ.

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ നിരതാരമായ കെയ്ൽ വാക്കർ ക്ലബ്ബിനോട് വിട പറയുകയാണ്. ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കുമായി അദ്ദേഹം പേഴ്സണൽ ടെംസ് അംഗീകരിച്ചു കഴിഞ്ഞു. തുടക്കത്തിൽ സിറ്റി വിടും എന്നുള്ള റൂമറുകൾ അദ്ദേഹം നിരസിച്ചിരുന്നുവെങ്കിലും പിന്നീട് മനസ്സ് മാറ്റുകയായിരുന്നു. 15 മില്യൻ പൗണ്ട് ആണ് അദ്ദേഹത്തിന് വേണ്ടി ബയേൺ സിറ്റിക്ക് നൽകുക.സ്‌കൈ സ്പോർട്സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ പുതിയ ഒരു റൈറ്റ് ബാക്കിനെ ആവശ്യമാണ്. അവരിപ്പോൾ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത് ബയേണിന്റെ സൂപ്പർതാരമായ ബെഞ്ചമിൻ പവാർഡിനെ തന്നെയാണ്. അദ്ദേഹം ബയേൺ മ്യൂണിക്കിനോട് വിട പറയാനുള്ള ഒരുക്കത്തിലാണ്. താരത്തിന് വേണ്ടി 27 മില്യൺ പൗണ്ടാണ് ഇപ്പോൾ ഈ ജർമൻ ക്ലബ്ബ് ആവശ്യപ്പെടുന്നത്. എന്നാൽ പവാർഡിനെ സ്വന്തമാക്കുക എന്നുള്ളത് സിറ്റിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. എന്തെന്നാൽ മറ്റു പല ക്ലബ്ബുകൾക്കും അദ്ദേഹത്തിൽ താൽപര്യമുണ്ട്.

സിറ്റിയുടെ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് എന്നിവരൊക്കെ ഈ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.റൈറ്റ് ബാക്ക് പൊസിഷനിൽ മാത്രമല്ല, പ്രതിരോധനിരയിലെ ഏത് പൊസിഷനിലും മികച്ച രൂപത്തിൽ കളിക്കാൻ കപ്പാസിറ്റിയുള്ള താരമാണ് പവാർഡ്. അതുകൊണ്ടുതന്നെ പല ക്ലബ്ബുകൾക്കും ഇദ്ദേഹത്തിൽ താല്പര്യമുണ്ടെങ്കിലും സിറ്റി എത്രയും പെട്ടെന്ന് താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ്.വാക്കറിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്വേപ് ഡീലിനും മാഞ്ചസ്റ്റർ സിറ്റി ശ്രമിച്ചേക്കും.

നിരവധി താരങ്ങളെ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് നഷ്ടമാവുന്നുണ്ട്.ഇൽകെയ് ഗുണ്ടോഗൻ ക്ലബ്ബ് വിട്ടിരുന്നു. സൂപ്പർ താരം ബെർണാഡോ സിൽവയും ക്ലബ്ബ് വിടാനുള്ള സാധ്യതയുണ്ട്. അതുപോലെതന്നെ സൗദി അറേബ്യൻ ക്ലബ്ബിൽ നിന്നും ആകർഷകമായ ഒരു ഓഫർ റിയാദ് മഹ്റസിനെ തേടി എത്തിയിട്ടുണ്ട്.അദ്ദേഹം അത് പരിഗണിക്കുന്നുമുണ്ട്. ഇതിന് പുറമെയാണ് ഇപ്പോൾ കെയ്ൽ വാക്കറും ക്ലബ്ബ് വിടാൻ തയ്യാറായി നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *