വരാനെ പുറത്തിരിക്കുന്നതിന്റെ കാരണം മഗ്വയ്ർ : തുറന്നു പറഞ്ഞ് ടെൻ ഹാഗ്.
ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ലൂട്ടൻ ടൌണാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഓൾഡ് ട്രഫോഡിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക. യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ് ഈ മത്സരം.
ഈ സീസണിൽ പലപ്പോഴും ഫ്രഞ്ച് സൂപ്പർ താരമായ വരാനെക്ക് അവസരങ്ങൾ ലഭിചിരുന്നില്ല. മറിച്ച് ജോണി ഇവാൻസ്-ഹാരി മഗ്വയ്ർ കൂട്ടുകെട്ടായിരുന്നു പ്രതിരോധത്തിൽ ഉണ്ടായിരുന്നത്.വരാനെക്ക് എന്തുകൊണ്ട് അവസരങ്ങൾ കുറഞ്ഞു എന്നതിനുള്ള ഉത്തരം ഇപ്പോൾ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് തന്നെ നൽകിയിട്ടുണ്ട്. അതായത് ഹാരി മഗ്വയ്റുടെ മികച്ച ഫോമാണ് വരാനെ പുറത്തിരിക്കാൻ കാരണമെന്നാണ് യുണൈറ്റഡ് കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Erik ten Hag won't, but how Manchester United *should* line up against Luton 🔴
— B/R Football (@brfootball) November 10, 2023
(w/@LyesBouzidi10)
Watch more Premier League reaction shows in the B/R app 📲 pic.twitter.com/UmjcCbPzfq
“വരാനെയുമായി യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. അദ്ദേഹം പുറത്തിരിക്കുന്നുണ്ടെങ്കിൽ അത് ടാക്ടിക്കൽ കാരണങ്ങൾ കൊണ്ട് മാത്രമാണ്. ഇതുവരെ മഗ്വയ്റും ഇവാൻസും മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മഗ്വയ്ർക്ക് ഒരുപാടൊന്നും കളിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വരാനയുടെ പ്രകടനത്തിൽ ഞാൻ ഹാപ്പിയായിരുന്നു. ഞാനെപ്പോഴും അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഹാപ്പിയായിരുന്നു.പക്ഷേ ഇപ്പോൾ അങ്ങനെയല്ല. കാരണം മികച്ച രൂപത്തിൽ മഗ്വയ്ർ കളിക്കുന്നുണ്ട്.അവിടെ ഒരു അന്തരികമായ മത്സരം നടക്കുന്നുണ്ട് ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇന്നത്തെ മത്സരത്തിൽ യുണൈറ്റഡിന് വിജയിച്ചെ മതിയാവൂ.ഈ സീസണിൽ ആകെ കളിച്ച 17 മത്സരങ്ങളിൽ 9 എണ്ണത്തിലും അവർ പരാജയപ്പെട്ടിട്ടുണ്ട്.നിലവിൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിന് സമനിലയിൽ തളച്ചു കൊണ്ടാണ് ലൂട്ടൻ ഈ മത്സരത്തിനു വേണ്ടി വരുന്നത്.