വരാനെയുടെ യുണൈറ്റഡിലെ ഫോം,പ്രതികരണമറിയിച്ച് ഫ്രഞ്ച് പരിശീലകൻ!
ഈ സീസണിലായിരുന്നു ഫ്രഞ്ച് സൂപ്പർ താരമായ റാഫേൽ വരാനെ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്.എന്നാൽ യുണൈറ്റഡിൽ അദ്ദേഹത്തിന് ഈ സീസണിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. മാത്രമല്ല തുടർച്ചയായ പരിക്കുകൾ വരാനെക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഏതായാലും കഴിഞ്ഞ ദിവസം ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സ് യുവേഫ നാഷൻസ് ലീഗിനുള്ള സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു.റാഫേൽ വരാനെയെ അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ വരാനെയുടെ ഇപ്പോഴത്തെ ഫോമിനെ കുറിച്ച് പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു. അതിന് മറുപടിയായി കൊണ്ട് ദെഷാപ്സ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Didier Deschamps on Raphaël Varane’s 1st season at Manchester United:
— Get French Football News (@GFFN) May 19, 2022
“He has not been at his best but is his club at its best? Up to him to turn the recent trend around.”https://t.co/LdbTJbPK4A
“വരാനെ തന്റെ ഏറ്റവും മികച്ച ഫോമിലല്ല എന്നുള്ളത് ശരിയാണ്. പക്ഷേ അദ്ദേഹത്തിന്റെ ക്ലബ്ബ് മികച്ച ഫോമിലാണോ? അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷകരമായ ഒരു സമയമല്ല. പക്ഷേ അത് മാറ്റിനിർത്തിയാൽ അദ്ദേഹത്തിന് ഞങ്ങളോടൊപ്പം മികച്ച ഒരു സ്റ്റോറി തന്നെ പറയാനുണ്ട്. അദ്ദേഹത്തിന്റെ കഴിവ് എന്താണ് എന്നുള്ളത് അദ്ദേഹം ഒരുപാട് തവണ തെളിയിച്ചതാണ്. കാര്യങ്ങളെ മാറ്റേണ്ടത് റാഫേൽ വരാനെ തന്നെയാണ് ” ഇതാണ് ദെഷാപ്സ് പറഞ്ഞിട്ടുള്ളത്.
ഈ പ്രീമിയർ ലീഗിൽ 22 മത്സരങ്ങളാണ് വരാനെ കളിച്ചിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും ഈ സെന്റർ ബാക്ക് കരസ്ഥമാക്കിയിട്ടുണ്ട്.