ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്ലബായി മാറി ന്യൂകാസിൽ യുണൈറ്റഡ്!

കഴിഞ്ഞ ദിവസമായിരുന്നു പ്രീമിയർ ലീഗിലെ ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്‌ ഏറ്റെടുത്തത്.ഇതോടെ മൈക്ക് ആഷ്‌ലിയുടെ 14 വർഷത്തെ ഉടമസ്ഥതക്കാണ് വിരാമമായത്. കഴിഞ്ഞ വർഷം തന്നെ സൗദി കമ്പനി ന്യൂകാസിലിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അന്ന് പ്രീമിയർ ലീഗിന്റെ അനുമതി ലഭിച്ചിരുന്നില്ല. പക്ഷേ ഇന്നലെ പ്രീമിയർ ലീഗിന് ഇതിന് പച്ചക്കൊടി നാട്ടുകയായിരുന്നു.

ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്ലബായി മാറാൻ ന്യൂകാസിൽ യുണൈറ്റഡിന് കഴിഞ്ഞു.ഷെയ്ഖ് മൻസൂറിന്റെ ഉടമസ്ഥതയിൽ ഉള്ള മാഞ്ചസ്റ്റർ സിറ്റിയെയാണ് അവർ പിന്തള്ളിയത്.320 ബില്യൺ പൗണ്ടാണ് ന്യൂകാസിലിന്റെ നിലവിലെ ആസ്തി.23.2 ബില്യൺ പൗണ്ട് സിറ്റിയുടെ ആസ്തി. അതായത് സാമ്പത്തികപരമായി സിറ്റിയേക്കാൾ 11മടങ്ങ് ശക്തരാണ് ന്യൂകാസിൽ എന്നർത്ഥം. ഏതായാലും ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് ക്ലബുകളുടെ ലിസ്റ്റ് ഇങ്ങനെയാണ്. മാർക്കയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

1-ന്യൂകാസിൽ യുണൈറ്റഡ് – 320 ബില്യൺ പൗണ്ട്

2- മാഞ്ചസ്റ്റർ സിറ്റി – 23.2 ബില്യൺ പൗണ്ട്

3- ആർബി സാൽസ്ബർഗ് – 15.7 ബില്യൺ പൗണ്ട്

4- യുവന്റസ് – 11 ബില്യൺ പൗണ്ട്

5- ചെൽസി – 9.6 ബില്യൺ പൗണ്ട്

6- ലാ ഗാലക്ക്സി – 8.1 ബില്യൺ പൗണ്ട്

7- ആഴ്സണൽ – 6.8 ബില്യൺ പൗണ്ട്

8- പിഎസ്ജി – 6.5 ബില്യൺ പൗണ്ട്

9- ഇന്റർ മിലാൻ – 6.2 ബില്യൺ പൗണ്ട്

10- വോൾവ്‌സ് – 5.2 ബില്യൺ പൗണ്ട്.

നിലവിൽ പ്രീമിയർ ലീഗിൽ പത്തൊമ്പതാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റഡ്. ഏതായാലും പുതിയ ഉടമസ്ഥരുടെ വരവ് ടീമിന്റെ ശക്തി വർധിപ്പിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *