ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിനാണെന്ന് സാവി !

ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിനാണെന്ന് മുൻ ബാഴ്സ ഇതിഹാസം സാവി. കഴിഞ്ഞ ദിവസം ഖത്തർ എയർവേസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിനും ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ പെപ് ഗ്വാർഡിയോളയാണെന്നും എന്നാണ് സാവി അഭിപ്രായപ്പെട്ടത്. ഈ സീസണിൽ മിന്നും പ്രകടനം നടത്തിയ താരമാണ് ഡിബ്രൂയിൻ. താരം ആകെ കളിച്ച 48 മത്സരങ്ങളിൽ നിന്നായി 16 ഗോളും 23 അസിസ്റ്റും താരം നേടിയിട്ടുണ്ട്. മുൻ ചെൽസി താരം കൂടിയായ ഡിബ്രൂയിൻ ഈ സീസണിലെ പ്ലയെർ ഓഫ് ദി ഇയർ അവാർഡും സ്വന്തമാക്കിയിരുന്നു.

“മാഞ്ചസ്റ്റർ സിറ്റി താരമായ കെവിൻ ഡിബ്രൂയിൻ മറ്റൊരു തലത്തിൽ ഉള്ള താരമാണ്. വിത്യസ്തകൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം.ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആണ് ഡിബ്രൂയിൻ. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്. ഫുട്ബോൾ മറ്റൊരു വഴിത്തിരിവ് സൃഷ്ടിക്കാൻ കഴിഞ്ഞ പരിശീലകൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വഗുണം വളരെയധികം മികവുറ്റ ഒന്നാണ്. ഓരോ താരങ്ങളെയും പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹം മികച്ചവനാണ് ” സാവി അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ ഖത്തർ ക്ലബായ അൽ സാദിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുകയാണ് സാവി. ബാഴ്സ പരിശീലകൻ ആവും എന്ന അഭ്യൂഹങ്ങൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ബാഴ്സ റൊണാൾഡ് കൂമാനെ പരിശീലകൻ ആയി നിയമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *