ലോകത്തിലെ ഏറ്റവും മികച്ച 3 ഗോൾകീപ്പർമാർ ആരൊക്കെ? റിയോ ഫെർഡിനാന്റ് പറയുന്നു!

ഈ സീസണിൽ മിന്നും പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയ നടത്തിക്കൊണ്ടിരിക്കുന്നത്.പലപ്പോഴും യുണൈറ്റഡിനെ രക്ഷിച്ചിരുന്നത് ഡിഹിയയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. മാത്രമല്ല കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പ്രീമിയർ ലീഗ് താരത്തിനുള്ള പുരസ്കാരവും ഡിഹിയ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.ആദ്യമായാണ് താരം ആ പുരസ്ക്കാരം നേടുന്നത്.

ഏതായാലും നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച 3 ഗോൾകീപ്പർമാരുടെ പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാൻഡ് ഡിഹിയക്കും ഇടം നൽകിയിട്ടുണ്ട്.കൂടാതെ സിറ്റി ഗോൾ കീപ്പർ എടേഴ്‌സൺ, ചെൽസി ഗോൾകീപ്പർ മെൻഡി എന്നിവരെയാണ് ഇദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.റിയോയുടെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരെ എന്നോട് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ മൂന്ന് പ്രീമിയർ ലീഗ് ഗോൾകീപ്പർമാരെയാണ് തിരഞ്ഞെടുക്കുക.ഒരുപക്ഷെ ആളുകൾ ഞാൻ പക്ഷപാതപരമായ തിരഞ്ഞെടുത്തു എന്നാരോപിക്കാം.പക്ഷെ മെൻഡി,എടേഴ്‌സൺ,ഡേവിഡ് ഡിഹിയ എന്നിവരാണ് നിലവിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാർ.ഇതിൽ മെൻഡി അത്ഭുതപ്പെടുത്തുന്ന ഒരു താരമാണ്. പ്രത്യേകിച്ച് കഴിഞ്ഞ വർഷം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട് ” ഇതാണ് റിയോ ഫെർഡിനാന്റ് പറഞ്ഞത്.

ഈ പ്രീമിയർ ലീഗിൽ 13 ക്ലീൻ ഷീറ്റുകൾ നേടിയ എടേഴ്സണാണ് ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയ താരം.മെൻഡിക്ക് 8 ക്ലീൻ ഷീറ്റും ഡിഹിയക്ക് 5 ക്ലീൻ ഷീറ്റുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *