ലെസ്റ്ററും ചെൽസിയും വീണു, UCL യോഗ്യത ഉറപ്പിച്ച് വമ്പൻമാർ!

പ്രീമിയർ ലീഗിലെ അവസാന റൗണ്ട് പോരാട്ടത്തിൽ കാലിടറി ചചെൽസിയും ലെസ്റ്റർ സിറ്റിയും. എന്നാൽ ബാക്കിയുള്ള പ്രമുഖരൊക്കെ വിജയം കരസ്ഥമാക്കി. തോൽവി രുചിച്ചെങ്കിലും ലെസ്റ്ററിന്റെ തോൽവി ഗുണകരമായത് ചെൽസിക്കാണ്. അത്‌ വഴി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ചെൽസിക്ക് സാധിച്ചു. ഇതോടെ പ്രീമിയർ ലീഗിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ്, ലിവർപൂൾ, ചെൽസി എന്നിവർ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയപ്പോൾ ലെസ്റ്റർ, ടോട്ടൻഹാം, ആഴ്സണൽ, എവെർട്ടൻ എന്നിവർക്കൊന്നും ആദ്യനാലിൽ ഇടം നേടാൻ കഴിഞ്ഞില്ല. ലീഡ്സ് യുണൈറ്റഡ് ഒമ്പതാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ശ്രദ്ധ നേടി.

എവെർട്ടണെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു വിട്ടു കൊണ്ടാണ് ചാമ്പ്യൻമാരായ സിറ്റി അവസാനമത്സരം അവിസ്മരണീയമാക്കിയത്. അവസാന പ്രീമിയർ ലീഗ് മത്സരം കളിച്ച അഗ്വേറോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡിബ്രൂയിൻ, ജീസസ്, ഫോഡൻ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.

ആസ്റ്റൺ വില്ലയോടാണ് ചെൽസി തോൽവി ഏറ്റുവാങ്ങിയത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെട്ടത്.ട്രവോറെ, അൻവർ എന്നിവരാണ് വില്ലക്ക് വേണ്ടി ഗോൾ നേടിയത്.ചെൽസിയുടെ ഗോൾ ചിൽവെല്ലിന്റെ വകയായിരുന്നു.

അതേസമയം ടോട്ടൻഹാമാണ് ലെസ്റ്ററിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കിയത്.4-2 എന്ന സ്കോറിനാണ് ലെസ്റ്റർ സ്പർസിനോട് പരാജയപ്പെട്ടത്.ടോട്ടൻഹാമിന് വേണ്ടി ബെയ്ൽ ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ കെയ്നിന്റെ വകയും ഒരു ഗോൾ സെൽഫ് ഗോളുമായിരുന്നു. ലെസ്റ്ററിന്റെ രണ്ട് ഗോളുകളും വാർഡി പെനാൽറ്റിയിലൂടെയാണ് നേടിയത്.

ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്. ലിവർപൂളിന് വേണ്ടി രണ്ടു ഗോളുകളും നേടിയത് സാഡിയോ മാനേയായിരുന്നു.

വോൾവ്‌സിനെ തകർത്തുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡും അവസാന മത്സരത്തിൽ വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയം കരസ്ഥമാക്കിയത്. യുണൈറ്റഡിന് വേണ്ടി എലങ്ക, മാറ്റ എന്നിവർ ഗോൾ നേടിയപ്പോൾ വോൾവ്സിന്റെ ഗോൾ സെമെഡോയുടെ വകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *