ലെവർകൂസനെ തകർത്ത് വിട്ടു,ജീസസ് വേറെ ലെവലായെന്ന് പരിശീലകൻ!

ഇന്നലെ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയ സാബി അലോൺസോയുടെ ബയേർ ലെവർകൂസനെയാണ് ഇവർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം.സിൻചെങ്കോ,ട്രോസാർഡ്,ഗബ്രിയേൽ ജീസസ്,ഹാവേർട്സ് എന്നിവരായിരുന്നു ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്.

ഈ പ്രീ സീസണിൽ മികച്ച പ്രകടനമാണ് ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസ് പുറത്തെടുക്കുന്നത്.നേരത്തെ യുണൈറ്റഡിനെതിരെയും താരം ഗോൾ നേടിയിരുന്നു.കഴിഞ്ഞ സീസണിൽ പരിക്കും മറ്റു പ്രശ്നങ്ങളുമായി ഒരുപാട് പ്രതിസന്ധികൾ അനുഭവിക്കേണ്ടിവന്ന താരമാണ് ജീസസ്. എന്നാൽ പഴയ മികവിലേക്ക് തിരിച്ചെത്താൻ ഇപ്പോൾ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ആഴ്സണൽ പരിശീലകനായ ആർട്ടെറ്റ താരത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അത് ഇങ്ങനെയാണ്.

“ഈ സമ്മറിൽ ജീസസിനെ ആദ്യമായി കണ്ട സമയത്ത് തന്നെ ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.അദ്ദേഹത്തിലുള്ള ഊർജ്ജം വ്യത്യസ്തമായിരുന്നു.അത് എനിക്ക് അപ്പോൾ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ നിരീക്ഷണവും നീക്കങ്ങളും എല്ലാം വളരെ ഡിഫറെന്റ് ആയിരുന്നു. നിലവിൽ മികച്ച രൂപത്തിലാണ് അദ്ദേഹം ഉള്ളത് ” ഇതാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പ്രീ സീസണിൽ ആകെ നാല് മത്സരങ്ങളാണ് ആഴ്സണൽ കളിച്ചിട്ടുള്ളത്.അതിൽ മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ അവർക്ക് സാധിച്ചിരുന്നു. ലിവർപൂളിനോട് അവർ പരാജയപ്പെടുകയായിരുന്നു. ഇനി ലിയോണിനെതിരെ ഒരു മത്സരം അവർ കളിക്കുന്നുണ്ട്. അതിനുശേഷം നടക്കുന്ന പ്രീമിയർ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ വോൾവ്സാണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *