ലീഡ്‌സിനെതിരെ പ്രീമിയർ ലീഗിൽ റെക്കോർഡ് കുറിക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ!

പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ഇരുപത്തിയാറാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ലീഡ്‌സ് യുണൈറ്റഡാണ്.ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30-ന് ലീഡ്സിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇങ്ങനെ ക്രിസ്റ്റ്യാനോ ലീഡ്സിനെതിരെ എല്ലണ്ട് റോഡിലെ കാണികൾക്ക് മുന്നിൽ ഇറങ്ങുകയാണെങ്കിൽ അതൊരു പുതിയ ചരിത്രമായിരിക്കും.എന്തെന്നാൽ ദീർഘകാലത്തിന് ശേഷം പ്രീമിയർ ലീഗിൽ ഒരേ എതിരാളികളെ നേരിടുന്ന താരമെന്ന റെക്കോർഡ് ആയിരിക്കും റൊണാൾഡോ സ്വന്തമാക്കുക.

അതായത് ഇതിന് മുമ്പ് ക്രിസ്റ്റ്യാനോ ലീഡ്‌സിനെ നേരിട്ടത് 2003 ഒക്ടോബറിലായിരുന്നു.അന്ന് അലക്സ് ഫെർഗൂസൻ ക്രിസ്റ്റ്യാനോക്ക് മത്സരത്തിൽ കളിക്കാൻ അവസരം നൽകി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്.റോയ് കീനായിരുന്നു ഗോൾ നേടിയത്.

വരുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ ലീഡ്സിനെ നേരിടാൻ ഇറങ്ങുകയാണെങ്കിൽ 18 വർഷത്തിനും 125 ദിവസത്തിനും ശേഷമായിരിക്കും ക്രിസ്റ്റ്യാനോ ഒരേ എതിരാളികളെ പ്രീമിയർലീഗിൽ നേരിടാൻ പോകുന്നത്.ഇതൊരു റെക്കോർഡ് നേട്ടം തന്നെയാണ്.

കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടി കൊണ്ട് തന്റെ ഗോൾ വരൾച്ചക്ക് വിരാമമിടാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നു.ഈ സീസണിൽ പ്രീമിയർലീഗിൽ ഇതിനു മുന്നേ യുണൈറ്റഡ് ലീഡ്‌സിനെ നേരിട്ടിരുന്നു. അന്ന് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വിജയിച്ചത്. എന്നാൽ ക്രിസ്റ്റ്യാനോ ആ മത്സരത്തിൽ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *