ലിവർപൂൾ താരങ്ങൾ വേൾഡ് കപ്പിൽ നിന്നും വേഗം പുറത്താവാൻ ആഗ്രഹിച്ച് യുർഗൻ ക്ലോപ്!

പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ ഇപ്പോൾ ഒരു മോശം സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി പ്രീമിയർ ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളിൽ രണ്ടിലും ലിവർപൂൾ പരാജയപ്പെടുകയായിരുന്നു.നിലവിൽ പ്രീമിയർ ലീഗിൽ ഒൻപതാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്.

ഏതായാലും ഖത്തർ വേൾഡ് കപ്പിന് ശേഷം ലിവർപൂൾ മെച്ചപ്പെടുമോ എന്നുള്ള ചോദ്യം പരിശീലകനായ യുർഗൻ ക്ലോപിനോട് ചോദിക്കപ്പെട്ടിരുന്നു.മെച്ചപ്പെടും എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മാത്രമല്ല താരങ്ങൾ എല്ലാവരും വേൾഡ് കപ്പിൽ നിന്നും നേരത്തെ പുറത്തായി വേഗം ലിവർപൂൾ ക്യാമ്പിൽ എത്തിയാൽ അതൊരു അസാധാരണമായ കാര്യമായിരിക്കുമെന്നും യുർഗൻ ക്ലോപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും വേൾഡ് കപ്പിന് ശേഷവും ഞങ്ങൾ മെച്ചപ്പെടാൻ ശ്രമിക്കും. ഞങ്ങൾക്ക് താരങ്ങളെ ലഭിച്ചു കഴിഞ്ഞാൽ ഞങ്ങൾ പരിശീലനം നടത്തുകയും ചെയ്യും.പക്ഷേ താരങ്ങളെ വേൾഡ് കപ്പിൽ നിന്നും തിരികെ ലഭിക്കുക എന്നുള്ളത് പല കാര്യങ്ങളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്.എനിക്ക് അതേക്കുറിച്ച് ധാരണയില്ല. അവർ ആരോഗ്യത്തോടുകൂടി വേൾഡ് കപ്പിൽ നിന്നും മടങ്ങിയെത്തിയാൽ, അല്ലെങ്കിൽ എല്ലാവരും നേരത്തെ പുറത്തായി മടങ്ങിയെത്തിയാൽ ചെറിയ ഒരു ബ്രേക്കിന് ശേഷം ഞങ്ങൾക്ക് മൂന്നര ആഴ്ചയോളം പരിശീലനം നടത്താൻ സാധിക്കും.അതിന് സാധിച്ചാൽ തീർച്ചയായും അത് അസാധാരണമായ ഒരു കാര്യമായിരിക്കും. പക്ഷേ അതൊന്നും ഇപ്പോഴും അറിയാത്ത കാര്യങ്ങളാണ് ‘ യുർഗൻ ക്ലോപ് പറഞ്ഞു.

അതായത് താരങ്ങളെ നേരത്തെ വേൾഡ് കപ്പിൽ നിന്നും ലഭിച്ചുകൊണ്ട് നേരത്തെ പരിശീലനം തുടങ്ങാനാണ് ഇപ്പോൾ ക്ലോപ് ആഗ്രഹിക്കുന്നത്. ഏതായാലും ലിവർപൂളിന്റെ ഒട്ടുമിക്ക താരങ്ങളും ഖത്തർ വേൾഡ് കപ്പിൽ പങ്കെടുക്കുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *