ലിവർപൂളിന്റെ യുവതാരങ്ങൾക്ക് മികച്ച ഭാവിയുണ്ടെന്ന് ക്ലോപ്

ലിവർപൂളിന്റെ യുവതാരങ്ങൾക്ക് മികച്ച ഭാവിയുണ്ടെന്ന് പരിശീലകൻ യുർഗൻ ക്ലോപ്. കഴിഞ്ഞ ദിവസം യുകെ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം യുവതാരങ്ങളെ കുറിച്ച് വാചാലനായത്. താരങ്ങൾക്കെല്ലാം മനോഹരമായ ഭാവിയുണ്ടെന്നും എല്ലാവർക്കും പുരോഗതി കൈവരിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ഈയിടെ ക്ലബിലെ കുറച്ചു യുവതാരങ്ങൾക്ക് ക്ലോപ് അവസരം നൽകിയിരുന്നു. ക്ലബിന്റെ പത്തൊൻപതുകാരനായ കുർട്ടീസ് ജോനസ്, പത്തൊൻപതുകാരനായ നിക്കോ വില്യംസ് എന്നിവർക്ക് കഴിഞ്ഞ ബേൺലിക്കെതിരായ മത്സരത്തിൽ അവസരം ലഭിച്ചിരുന്നു. കൂടാതെ പന്ത്രണ്ട് വയസുകാരനായ ഹാർവി എല്ലിയട്ടിനു ഈ പ്രീമിയർ ലീഗ് സീസണിൽ രണ്ട് മത്സരങ്ങളിൽ കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. ഈ താരങ്ങളെ കുറിച്ചാണ് ക്ലോപ് പ്രത്യേകം പരാമർശിച്ചത്.

” സത്യത്തിൽ യങ് പ്ലേയേഴ്സ്, ഓൾഡ് പ്ലേയേഴ്സ് എന്നിങ്ങനെ തരംതിരിവിന്റെ ആവിശ്യമില്ല. സത്യത്തിൽ നല്ല താരങ്ങൾ, അത്ര നല്ലതല്ലാത്ത താരങ്ങൾ എന്നിങ്ങനെയൊള്ളൂ. തീർച്ചയായും ഞങ്ങളുടെ പക്കൽ നല്ല താരങ്ങൾ മാത്രമേയൊള്ളൂ. എല്ലാ താരങ്ങളുടെയും പ്രശ്നം എന്തെന്നാൽ, നാല്പത് മത്സരങ്ങൾ തുടർച്ചയായി കളിക്കുക എന്നതാണ്. പക്ഷെ ഇപ്പോൾ യുവതാരങ്ങൾക്ക് കളിക്കാൻ കൂടുതൽ സമയം ലഭിക്കുന്നുണ്ട്. സമ്മർദ്ദങ്ങൾ ഒന്നും തന്നെ ഇല്ലാതെ കളിക്കാൻ പറ്റിയ സമയമാണിത്. അവർക്ക് കിട്ടുന്ന സമയം ഫലപ്രദമായി ഉപയോഗിച്ചാൽ, തീർച്ചയായും അവർക്ക് നല്ലൊരു ഭാവിയുണ്ട് ” ക്ലോപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *