ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ നിന്നും മുങ്ങിയതാണോ?ബ്രൂണോയുടെ യെല്ലോക്കെതിരെ മൈക്കൽ ഓവൻ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ബേൺമൗത്ത് യുണൈറ്റഡിനെ തോൽപ്പിച്ചത്. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചുകൊണ്ടായിരുന്നു ഈ പരാജയം യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. സീസണിൽ 11 തോൽവികൾ ഇതിനോടകം തന്നെ യുണൈറ്റഡ് വഴങ്ങിക്കഴിഞ്ഞു.

മത്സരത്തിന്റെ അവസാനത്തിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന് യെല്ലോ കാർഡ് ലഭിച്ചിരുന്നു.റഫറിയോട് അനാവശ്യമായി തർക്കിച്ചതിനായിരുന്നു യെല്ലോ കാർഡ് ലഭിച്ചത്. ഇതോടെ 5 യെല്ലോ കാർഡുകൾ പൂർത്തിയാക്കിയ അദ്ദേഹത്തിന് അടുത്ത പ്രീമിയർ ലീഗ് മത്സരം നഷ്ടമാകും.ആൻഫീൽഡിൽ വെച്ചു കൊണ്ട് ലിവർപൂളിനെ നേരിടുന്ന മത്സരത്തിൽ യുണൈറ്റഡ്നോടൊപ്പം ബ്രൂണോ ഫെർണാണ്ടസ് ഉണ്ടാവില്ല.

എന്നാൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന മൈക്കൽ ഓവൻ ഇക്കാര്യത്തിൽ തമാശ രൂപേണ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ബ്രൂണോ മനപ്പൂർവ്വം യെല്ലോ കാർഡ് വാങ്ങിയതാണോ എന്നാണ് ഓവൻ സംശയിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റഫറിയോട് തർക്കിച്ചതിനും മറ്റുള്ളവരോട് തർക്കിച്ചതിനുമായി എത്രയധികം യെല്ലോ കാർഡുകളാണ് ബ്രൂണോ വാങ്ങിക്കൂട്ടിയത് എന്ന കാര്യത്തിൽ എനിക്ക് അത്ഭുതമുണ്ട്. ഒരുപക്ഷേ അദ്ദേഹം ആൻഫീൽഡിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല.അതുകൊണ്ടാവാം യെല്ലോ വാങ്ങിയത്. തീർച്ചയായും ഇതിന് ഉത്തരവാദി അദ്ദേഹം മാത്രമാണ്. ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം.എല്ലാവർക്കും മാതൃകയാകേണ്ടത് അദ്ദേഹമാണ്.അനാവശ്യമായ എല്ലാ കാർഡുകളാണ് അദ്ദേഹം പലപ്പോഴും വഴങ്ങുന്നത് ” ഇതാണ് മൈക്കൽ ഓവൻ പറഞ്ഞിട്ടുള്ളത്.

വളരെ നിർണായകമായ രണ്ട് മത്സരങ്ങളാണ് യുണൈറ്റഡിനെ കാത്തിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വമ്പൻമാരായ ബയേണിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. അതിനുശേഷമാണ് ആൻഫീൽഡിൽ വെച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *