ലാലിഗയും പ്രീമിയർ ലീഗും തമ്മിലുള്ള വിത്യാസമെന്ത്? മാർഷ്യൽ പറയുന്നു!

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു യുണൈറ്റഡിന്റെ സൂപ്പർ താരമായിരുന്ന ആന്റണി മാർഷ്യൽ ക്ലബ്‌ വിട്ടു കൊണ്ട് സെവിയ്യയിലേക്ക് ചേക്കേറിയത്.യുണൈറ്റഡിൽ അവസരങ്ങൾ ലഭിക്കാത്തതിൽ താരം അതൃപ്‌തനായിരുന്നു.തുടർന്നാണ് താരം ലാലിഗയിലേക്ക് ലോണടിസ്ഥാനത്തിൽ ചേക്കേറിയത്.

ഏതായാലും സെവിയ്യയിൽ താൻ ഹാപ്പിയാണ് എന്നുള്ള കാര്യം മാർഷ്യൽ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ലാലിഗയും പ്രീമിയർ ലീഗും തമ്മിലുള്ള വ്യത്യാസവും മാർഷ്യൽ വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദി ഗാർഡിയനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.മാർഷ്യലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്കു മുമ്പിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ടായിരുന്നു.എന്നാൽ സെവിയ്യ പരിശീലകനുമായി സംസാരിച്ചു.എനിക്ക് പറ്റിയ ബെസ്റ്റ് ഓപ്ഷൻ സെവിയ്യയായിരുന്നു. കാരണം എനിക്ക് ഫുട്ബോൾ വീണ്ടും ആസ്വദിക്കണമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എനിക്ക് വേണ്ടത്ര ഫുട്ബോൾ ആസ്വദിക്കാൻ സാധിച്ചിരുന്നില്ല.എനിക്ക് അവിടെ അവസരങ്ങൾ കുറവായിരുന്നു.പക്ഷെ ഇവിടെ ആസ്വദിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഞാനിവിടെ ഹാപ്പിയാണ്. ഈ നഗരവും ടീമുമെല്ലാം എനിക്ക് അനുയോജ്യമായതാണ് ” ഇതാണ് സെവിയ്യയെ കുറിച്ച് മാർഷ്യൽ പറഞ്ഞത്.

അതേസമയം ലാലിഗയെയും പ്രീമിയർ ലീഗിനെയും താരം താരതമ്യം ചെയ്യുന്നത് ഇങ്ങനെയാണ്. ” എല്ലാ ടീമുകളും ടെക്നിക്കലായിട്ടാണ് കളിക്കാൻ ശ്രമിക്കുക. പന്ത് കൂടുതൽ കൈവശം വെക്കാൻ എല്ലാവരും ശ്രമിക്കും.പ്രീമിയർ ലീഗ് ഇതിൽ നിന്നും വ്യത്യസ്തമാണ്.കൂടുതൽ വേഗതയുള്ളതും ഫിസിക്കലുമാണ് പ്രീമിയർ ലീഗ്. ഞാൻ ഇവിടെ പെട്ടെന്ന് അഡാപ്റ്റാവാനാണ് ശ്രമിക്കുന്നത്.ഞാൻ കളിക്കുന്ന പോലെ തന്നെ തുടരാനാണ് അവർ ആഗ്രഹിക്കുന്നത്.ബോൾ ഇല്ലെങ്കിലും നല്ല ഇന്റൻസിറ്റിയോടെയാണ് സെവിയ്യ കളിക്കുക.അത് തുടരാനാണ് ലോപേട്യൂഗി എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹം നല്ലൊരു പരിശീലകനാണ്. അദ്ദേഹം നിങ്ങൾക്ക് ഊർജ്ജം പകർന്നു നൽകുന്നു ” ഇതാണ് മാർഷ്യൽ പറഞ്ഞത്.

ലാലിഗയിൽ 4 മത്സരങ്ങൾ കളിച്ച താരം ഒരു അസിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.ഈ സീസണോട് കൂടി താരത്തിന്റെ ലോൺ കാലാവധി അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *