റോഡ്രിയുടെ പരിക്ക്, ആരായിരിക്കും വിടവ് നികത്തുക?
ആഴ്സണലിനെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർതാരമായ റോഡ്രിക്ക് ഗുരുതരമായി പരിക്കേറ്റത്.ACL ഇഞ്ചുറിയാണ് അദ്ദേഹത്തിന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. താരം സർജറിക്ക് വിധേയനാവുകയാണ്.ഈ സീസണിൽ ഇനി റോഡ്രിക്ക് കളിക്കാൻ കഴിയില്ല. മാഞ്ചസ്റ്റർ സിറ്റിക്കും സ്പെയിനിനും നഷ്ടമായിരിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ്.
മാഞ്ചസ്റ്റർ സിറ്റിക്ക് ഒഴിച്ചുകൂടാനാവാത്ത താരമാണ് റോഡ്രി.ഈ വർഷം കേവലം ഒരു മത്സരത്തിൽ മാത്രമാണ് സിറ്റി റോഡ്രി ഉണ്ടായിട്ട് പരാജയപ്പെട്ടിട്ടുള്ളത്. സിറ്റിക്ക് വേണ്ടി ആകെ 174 പ്രീമിയർ ലീഗ് മത്സരങ്ങൾ റോഡ്രി കളിച്ചിട്ടുണ്ട്.കേവലം 19 മത്സരങ്ങളിൽ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്.റോഡ്രി ഉണ്ടെങ്കിൽ പലപ്പോഴും സിറ്റിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വരാറില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
പകരക്കാരില്ലാത്ത താരമാണ് റോഡ്രി. അദ്ദേഹത്തിന്റെ അഭാവത്തിൽ ആരെ ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ ഉപയോഗപ്പെടുത്തുമെന്നുള്ളത് പരിശീലകനായ പെപ് ഗാർഡിയോളക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്.മാറ്റിയോ കൊവാസിച്ചാണ് അദ്ദേഹത്തിന് മുന്നിലുള്ള ഏറ്റവും മികച്ച ഓപ്ഷൻ. മുൻപ് ചെൽസിക്ക് വേണ്ടിയും റയൽ മാഡ്രിഡിന് വേണ്ടിയും ഒക്കെ കളിച്ചിട്ടുള്ള താരമാണ് കൊവാസിച്ച്. അതോടൊപ്പം തന്നെ ക്ലബ്ബിനകത്ത് മാത്യോസ് നുനസ് കൂടിയുണ്ട്. പോർച്ചുഗീസ് താരമായ ഇദ്ദേഹം മുൻപ് വോൾവ്സിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.
കാൽവിൻ ഫിലിപ്സ് മികച്ച ഒരു ഓപ്ഷൻ ആയിരുന്നു.പക്ഷേ അദ്ദേഹം ഇപ്പോൾ ലോൺ അടിസ്ഥാനത്തിൽ മറ്റൊരു ക്ലബ്ബിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കത്തിൽ കൊവാസിച്ചിനെ തന്നെയായിരിക്കും ഈ പരിശീലകന് പ്രധാനമായും ആശ്രയിക്കേണ്ടി വരിക. അല്ല എന്നുണ്ടെങ്കിൽ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഏതെങ്കിലും ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ മാഞ്ചസ്റ്റർ സിറ്റിക്ക് സൈൻ ചെയ്യേണ്ടി വന്നേക്കും.