റൊണാൾഡോ വീണ്ടും ബെഞ്ചിൽ,രണ്ടാം ജയവുമായി യുണൈറ്റഡ്!

പ്രീമിയർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് സതാംപ്റ്റണെ പരാജയപ്പെടുത്തിയത്. പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിലെ അതേ ആദ്യ ഇലവനെ തന്നെയാണ് ടെൻ ഹാഗ് ഇന്നും ഇറക്കിയത്. സൂപ്പർ താരം റൊണാൾഡോക്ക് ആദ്യ ഇലവനിൽ ഇടം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകളൊന്നും നേടാൻ യുണൈറ്റഡിന് കഴിഞ്ഞില്ല.രണ്ടാം പകുതിയിൽ 55-ആം മിനുട്ടിലാണ് ബ്രൂണോയുടെ ഗോൾ വന്നത്.ഡാലോട്ടിന്റെ ക്രോസ് തകർപ്പനൊരു ഷോട്ടിലൂടെ ബ്രൂണോ ഗോളാക്കി മാറ്റുകയായിരുന്നു.

68-ആം മിനുട്ടിലാണ് റൊണാൾഡോ കളത്തിൽ എത്തിയത്.80-ആം മിനുട്ടിൽ പകരക്കാരനായി കൊണ്ട് കാസമിറോ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസ് മികച്ച പ്രകടനം നടത്തുകയും ചെയ്തു.

തുടർച്ചയായി രണ്ട് ജയങ്ങൾ നേടിയ യുണൈറ്റഡ് 6 പോയിന്റാണ് കരസ്ഥമാക്കിയിട്ടുള്ളത്.നിലവിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.ഇനി ലെസ്റ്റർ സിറ്റിയാണ് യുണൈറ്റഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *