റൊണാൾഡോ ടീമിലുണ്ടെങ്കിൽ യുണൈറ്റഡിന് ഒന്നും നേടാൻ കഴിയില്ല: മുൻ ഇംഗ്ലീഷ് താരം

വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം യുണൈറ്റഡ് വിടാൻ ശ്രമിച്ചിരുന്നു.പക്ഷേ ഫലം കാണാതെ പോവുകയായിരുന്നു. മാത്രമല്ല ഈ സീസണിൽ തന്റെ ഫോമിലേക്ക് ഉയരാൻ ഇതുവരെ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല. കേവലം ഒരൊറ്റ പെനാൽറ്റി ഗോൾ മാത്രമാണ് റൊണാൾഡോ ഈ സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്.

ഏതായാലും ഇംഗ്ലീഷ് താരവും ആഴ്സണൽ ഇതിഹാസവുമായ പോൾ മേഴ്സൺ ഈ വിഷയത്തിൽ ഒരിക്കൽ കൂടി തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് റൊണാൾഡോ ടീമിൽ ഉണ്ടെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നും തന്നെ നേടാനാവില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം ടെലിഗ്രാഫിനോട് സംസാരിക്കുകയായിരുന്നു മേഴ്സൺ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലോകത്തിലെ എക്കാലത്തെയും മികച്ച ഒരു താരങ്ങളിൽ ഒരാളെയാണ് വിമർശിക്കേണ്ടി വരുന്നത് എന്നുള്ളത് ഒരു കഠിനമായ കാര്യമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നെക്കാൾ 100 മടങ്ങ് മികച്ച ഒരു താരമാണ്.പക്ഷേ എനിക്കിപ്പോൾ പറയാനുള്ളത് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുകയാണെങ്കിൽ യുണൈറ്റഡ് ഒന്നും തന്നെ നേടില്ല എന്നുള്ളതാണ് ” ഇതാണ് പോൾ മെഴ്സൺ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടം നേടിയിട്ട് ഇപ്പോൾ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്.2016/17 സീസണിൽ യൂറോപ ലീഗ് കിരീടം നേടിയതാണ് യുണൈറ്റഡിന്റെ അവസാനത്തെ കിരീടനേട്ടം. ഇപ്പോൾ അഞ്ച് സീസണുകൾ പിന്നിട്ടിട്ടും കിരീട വരൾച്ചക്ക് വിരാമമിടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *