റൊണാൾഡോ കളിച്ചത് യുണൈറ്റഡിലെ അവസാന മത്സരമോ? ടെൻ ഹാഗ് പറയുന്നു!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്റ്റണെ പരാജയപ്പെടുത്തിയിരുന്നു.ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളാണ് യുണൈറ്റഡിന് തുടർച്ചയായ രണ്ടാം സമ്മാനിച്ചത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇടം നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും റൊണാൾഡോയെ പരിശീലകൻ ടെൻഹാഗ് ബെഞ്ചിൽ ഇരുത്തുകയായിരുന്നു.
പകരക്കാരനായി കൊണ്ടാണ് പിന്നീട് റൊണാൾഡോ ഈ മത്സരം കളിച്ചത്. റൊണാൾഡോ യുണൈറ്റഡ് ജേഴ്സിയിലെ അവസാന മത്സരം കളിച്ചു കഴിഞ്ഞു റിപ്പോർട്ടുകൾ ഇതോടെ വ്യാപകമായിരുന്നു.ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ പരിശീലകൻ ടെൻ ഹാഗിനോട് ചോദിച്ചിരുന്നു. റൊണാൾഡോ തങ്ങളുടെ പ്ലാനുകളിൽ ഉണ്ടെന്നും എന്നാൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ് എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Who knows 🤷 #mufc https://t.co/ELY9M3BuHD
— Man United News (@ManUtdMEN) August 27, 2022
” അദ്ദേഹം ഞങ്ങളുടെ പ്ലാനുകളിലുണ്ട്.അദ്ദേഹം ഇവിടെ തുടരാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുതന്നെയാണ് ഞങ്ങൾക്ക് വേണ്ടത്.ഒരു വർഷത്തെ കരാർ അദ്ദേഹത്തിന് ക്ലബ്ബുമായി അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വേണമെങ്കിൽ യുണൈറ്റഡിന് അദ്ദേഹത്തെ പിടിച്ചുനിർത്താം. പക്ഷേ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞത്.
റൊണാൾഡോ തന്റെ പഴയ ക്ലബ്ബായ സ്പോട്ടിംഗ് ലിസ്‌ബനിലേക്ക് പോകുമെന്നുള്ള റൂമറുകൾ വളരെ സജീവമാണ്. ഏതായാലും റൊണാൾഡോ എന്ത് തീരുമാനം എടുക്കുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.