റൊണാൾഡോ ഇല്ലാത്ത യുണൈറ്റഡ് കൂടുതൽ ശക്തരോ? വരാനെ പറയുന്നു!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു പോവാനുള്ള താൽപ്പര്യത്തിലാണ്.അതുകൊണ്ടുതന്നെ ഇതുവരെ അദ്ദേഹം ക്ലബ്ബിനൊപ്പം ചേർന്നിട്ടില്ല. അതേസമയം റൊണാൾഡോയുടെ അഭാവത്തിലും പ്രി സീസൺ സൗഹൃദ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനമാണ് നടത്തുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും ഉജ്ജ്വല വിജയം കരസ്ഥമാക്കാൻ എറിക്ക് ടെൻ ഹാഗിന്റെ യുണൈറ്റഡിന് സാധിച്ചിരുന്നു.
അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ റാഫേൽ വരാനെയോട് മാധ്യമപ്രവർത്തകർ ഒരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു.അതായത് റൊണാൾഡോ ഇല്ലെങ്കിൽ യുണൈറ്റഡിന്റെ കരുത്ത് വർദ്ധിക്കുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ ഇതിനെ പൂർണമായും വരാനെ തള്ളിക്കളഞ്ഞിട്ടുണ്ട്.റൊണാൾഡോ ഒരു ഇതിഹാസമാണ് എന്നാണ് ഇതിന് മറുപടിയായി കൊണ്ട് വരാനെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Raphael Varane will not entertain any criticism going in the direction of Cristiano Ronaldo 👊#BBCFootball
— BBC Sport (@BBCSport) July 21, 2022
” അതൊക്കെ ഡ്രസിങ് റൂമിന് വെളിയിൽ നടക്കുന്ന വാദങ്ങൾ മാത്രമാണ്. അദ്ദേഹത്തിന്റെ ക്വാളിറ്റി എന്താണ് എന്നുള്ളത് ഞങ്ങൾക്കറിയാം. അദ്ദേഹം വളരെയധികം പ്രശസ്തനാണ് എന്നുള്ളതും ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചും ടീമിന്റെ പ്രകടനത്തെക്കുറിച്ചും സംസാരിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്.റൊണാൾഡോ ഒരു മികച്ച കോമ്പിറ്റേറ്ററാണ്.അദ്ദേഹം ഒരു ഇതിഹാസമാണ്.എപ്പോഴും അദ്ദേഹം ടീമിനെ സഹായിക്കും. അതുകൊണ്ടുതന്നെ തീർച്ചയായും അദ്ദേഹം കളിക്കുന്നത് ടീമിന് ഗുണകരമായ ഒരു കാര്യമാണ് ” ഇതാണ് വരാനെ പറഞ്ഞത്.
കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് വേണ്ടി ആകെ 24 ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. പല മത്സരങ്ങളിലും യുണൈറ്റഡിനെ രക്ഷിച്ചത് റൊണാൾഡോയായിരുന്നു.