റൊണാൾഡോ ഇപ്പോൾ ഞങ്ങളുടെ പ്രശ്നമല്ലല്ലോ? യുവന്റസ് CEO!

കഴിഞ്ഞ സീസണിൽ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല മുന്നോട്ട് പോകുന്നത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ ടോപ് സ്കോററായെങ്കിലും യുണൈറ്റഡ് മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.ഈ സീസണിൽ റൊണാൾഡോക്ക് ഇപ്പോൾ ആദ്യ ഇലവനിൽ പോലും അവസരം ലഭിക്കുന്നില്ല.പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാമത്തെ മത്സരത്തിലും റൊണാൾഡോയെ പരിശീലകൻ ടെൻഹാഗ് ബെഞ്ചിൽ ഇരുത്തുകയായിരുന്നു.

ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ യുവന്റസിന്റെ CEO ആയ മൗറിസിയോ അരിവബെനെയോട് ചോദിക്കപ്പെട്ടിരുന്നു.എന്നാൽ റൊണാൾഡോ ഇപ്പോൾ തങ്ങളുടെ പ്രശ്നമല്ല എന്നാണ് ഇദ്ദേഹം ഇതിന് മറുപടി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം DAZN എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അരിവബെനെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” പരസ്പര ബഹുമാനത്തോടുകൂടിയാണ് റൊണാൾഡോയും യുവന്റസും തമ്മിൽ വഴി പിരിഞ്ഞിട്ടുള്ളത്. ഈ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നത് എന്നുള്ള കാര്യത്തിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്.പക്ഷേ റൊണാൾഡോ ഇപ്പോൾ ഞങ്ങളുടെ പ്രശ്നമല്ല ” ഇതാണ് യുവന്റസിന്റെ CEO പറഞ്ഞിട്ടുള്ളത്.

2018 മുതൽ 2021 വരെയുള്ള മൂന്നു വർഷക്കാലയളവിലാണ് റൊണാൾഡോ യുവന്റസിന് വേണ്ടി കളിച്ചിട്ടുള്ളത്. അതിനുശേഷമായിരുന്നു താരം യുണൈറ്റഡിലേക്ക് തന്നെ തിരിച്ചെത്തിയത്. എന്നാൽ യുണൈറ്റഡിന്റെ പുതിയ പരിശീലകനായ ടെൻ ഹാഗ് താരത്തെ ആദ്യ ഇലവനിൽ പോലും ഉൾപ്പെടുത്താൻ തയ്യാറാകാത്ത കാഴ്ചകളാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *