റൊണാൾഡോ ഇനിയും ഒരുപാട് ഗോളുകൾ നേടും : താരത്തിന്റെ പുരോഗതി വിവരിച്ച് ടെൻ ഹാഗ്!
ഇന്നലെ യൂറോപ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് ഷെറിഫിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ജേഡൻ സാഞ്ചോ,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരായിരുന്നു യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്.മത്സരത്തിന്റെ 39ആം മിനുട്ടിൽ പെനാൽറ്റിലൂടെയാണ് റൊണാൾഡോ ഗോൾ നേടിയത്.
ഈ ഗോളോട് കൂടി തന്റെ ഗോൾ ക്ഷാമത്തിന് അറുതി വരുത്താൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. ഏതായാലും മത്സരശേഷം താരത്തെ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് പ്രശംസിച്ചിട്ടുണ്ട്.ടീമുമായി ടോട്ടലി കമ്മിറ്റഡാണ് റൊണാൾഡോ എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല റൊണാൾഡോ ഇനിയും കൂടുതൽ ഗോളുകൾ നേടുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Erik ten Hag explains how Ronaldo is still committed to United after the summer #mufc https://t.co/HV00NKwzNJ
— Man United News (@ManUtdMEN) September 15, 2022
” ക്ലബ്ബിന്റെ പ്രൊജക്ടുമായി റൊണാൾഡോ ടോട്ടലി കമ്മിറ്റഡാണ്. ഈ ടീമുമായി അദ്ദേഹം ടോട്ടലി കമ്മിറ്റഡാണ്. മാത്രമല്ല അദ്ദേഹം വളരെയധികം ഇടപഴകുന്നുമുണ്ട്. കൂടാതെ അദ്ദേഹം കണക്ഷൻസുകൾ ഉണ്ടാക്കിയെടുക്കുന്നുണ്ട്.അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. റൊണാൾഡോ പ്രീ സീസൺ നഷ്ടമായപ്പോൾ ഈയൊരു ഗോൾവരൾച്ച നേരിടേണ്ടി വരുമെന്നുള്ളത് ഞങ്ങൾ പ്രതീക്ഷിച്ച ഒന്നാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടി അദ്ദേഹം നന്നായി വർക്ക് ചെയ്യേണ്ടിയിരുന്നു. അദ്ദേഹം ഇനിയും ഒരുപാട് ഗോളുകൾ നേടും. അതിന്റെ തൊട്ടരികിലാണ്. അദ്ദേഹം ഇനിയും തന്റെ ശാരീരിക ക്ഷമത ഉയർത്തുകയും ഗോളുകൾ നേടുകയും ചെയ്യും ” ടെൻ ഹാഗ് പറഞ്ഞു.
റൊണാൾഡോ യൂറോപ്പ ലീഗിൽ നേടുന്ന ആദ്യത്തെ ഗോളായിരുന്നു ഇന്നലെ പിറന്നത്. ഇനി അടുത്ത മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അടുത്ത മത്സരം കളിക്കുക. നഗരവൈരികളായ സിറ്റിയാണ് യുണൈറ്റഡിന്റെ എതിരാളികൾ.