റൊണാൾഡോ ആയിരുന്നുവെങ്കിൽ അത് ഗോളാവുമായിരുന്നു : റോയ് കീൻ
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയോട് സമനില വഴങ്ങിയിരുന്നു.ചെൽസിയുടെ ഗോൾ ജോർഗീഞ്ഞോ നേടിയപ്പോൾ യുണൈറ്റഡിന്റെ ഗോൾ കാസമിറോയായിരുന്നു നേടിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ റാഷ്ഫോർഡിന് ഒരു ഓപ്പൺ ചാൻസ് ലഭിച്ചിരുന്നു. എന്നാൽ അത് ചെൽസി ഗോൾകീപ്പർ കെപ്പ ബ്ലോക്ക് ചെയ്യുകയായിരുന്നു.
ഈ വിഷയത്തിൽ റാഷ്ഫോർഡിനെ വിമർശിച്ചുകൊണ്ട് റോയ് കീൻ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.റൊണാൾഡോ ആയിരുന്നുവെങ്കിൽ അത് ഗോളാകുമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റോയ് കീനിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 23, 2022
” അദ്ദേഹത്തിന് ഫസ്റ്റ് ടച്ച് മികച്ച രൂപത്തിൽ ചെയ്യാമായിരുന്നു.ഗോൾകീപ്പർക്ക് കുറച്ച് ക്രെഡിറ്റ് നൽകാം. പക്ഷേ റാഷ്ഫോർഡിന് അത് ഗോൾ നേടാൻ സാധിക്കുമായിരുന്നു.ഏതൊരു സ്ട്രൈക്കർക്കും ലഭിക്കുന്ന ഏറ്റവും വലിയ അവസരമായിരുന്നു അത്. റൊണാൾഡോ ആയിരുന്നുവെങ്കിൽ അത് ഗോളാകുമായിരുന്നു ” റോയ് കീൻ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അച്ചടക്കനടപടി മൂലം റൊണാൾഡോക്ക് ഈ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല.അടുത്ത മത്സരത്തിൽ റൊണാൾഡോ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.