റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത വിഷയത്തിൽ വിശദീകരണവുമായി ടെൻ ഹാഗ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന പതിനൊന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ന്യൂക്കാസില്‍ യുണൈറ്റഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.

ഈ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ തന്നെ ഇടം നേടിയിരുന്നു.എന്നാൽ താരത്തിന് ഗോളുകൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. മാത്രമല്ല 72ആം മിനിറ്റിൽ റൊണാൾഡോയെ ടെൻഹാഗ് പിൻവലിച്ച് റാഷ്ഫോർഡിനെ ഇറക്കുകയും ചെയ്തിരുന്നു. വളരെ നിരാശനായി കൊണ്ടായിരുന്നു റൊണാൾഡോ കളം വിട്ടത്.

ഇതിനുള്ള വിശദീകരണം ഇപ്പോൾ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” 10 ദിവസത്തിനിടെ ഞങ്ങൾക്ക് നാലു മത്സരങ്ങളാണ് കളിക്കേണ്ടി വരുന്നത്.അതിനെ ഞങ്ങൾ അതിജീവിക്കേണ്ടതുണ്ട്,പ്രത്യേകിച്ച് സ്ട്രൈക്കർമാർ. അവരെ ഫ്രഷായി കൊണ്ട് നിലനിർത്തേണ്ടത് എന്റെ ആവശ്യമാണ്.മാർഷ്യലിനെ നിലവിൽ ലഭ്യമല്ല.റാഷ്ഫോഡിന് ചില പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ മത്സരം മുഴുവനും കളിക്കാനുള്ള എനർജി അദ്ദേഹത്തിന് ഇല്ല. ഈ മത്സരങ്ങൾ കവർ ചെയ്യാനുള്ള പ്ലാൻ ഞങ്ങൾക്ക് വേണം. അതുകൊണ്ടാണ് ഞങ്ങൾ റൊട്ടേറ്റ് ചെയ്യുന്നത് ” ടെൻ ഹാഗ് പറഞ്ഞു.

നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.ഇനി യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക കരുത്തരായ ടോട്ടൻഹാമിനെതിരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *