റൊണാൾഡോയെ യുണൈറ്റഡ് പോകാൻ അനുവദിക്കണം,എന്നാൽ മാത്രമേ ടെൻ ഹാഗിന് നല്ലൊരു സ്‌ക്വാഡ് ബിൽഡ് ചെയ്യാൻ സാധിക്കുകയൊള്ളൂ : കാരണം വെളിപ്പെടുത്തി വെയ്ൻ റൂണി!

ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് ചാമ്പ്യൻസ് ലീഗ് കളിക്കുന്ന മറ്റൊരു ക്ലബ്ബിലേക്ക് പോവാൻ റൊണാൾഡോക്ക് താല്പര്യമുണ്ട്.എന്നാൽ അക്കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. റൊണാൾഡോ ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി കളിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.

എന്നാൽ യുണൈറ്റഡ് ഇതിഹാസവും റൊണാൾഡോയുടെ മുൻ സഹതാരവുമായിരുന്ന വെയിൻ റൂണി ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.റൊണാൾഡോയെ യുണൈറ്റഡ് പോകാൻ അനുവദിക്കണമെന്നും എന്നാൽ മാത്രമേ ടെൻ ഹാഗിന് കിരീടത്തിന് വേണ്ടി പോരാടാൻ കെൽപ്പുള്ള ഒരു ടീമിനെ നിർമിക്കാൻ സാധിക്കുകയുള്ളൂ എന്നുമാണ് റൂണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ടോക്ക്സ്പോർട് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“യുണൈറ്റഡ് റൊണാൾഡോയെ പോകാൻ അനുവദിക്കണമെന്നാണ് എന്റെ അഭിപ്രായം. റൊണാൾഡോക്ക് ടെൻ ഹാഗിന്റെ കീഴിൽ കളിക്കാൻ കഴിയില്ല എന്നുള്ളതല്ല അതിന്റെ കാരണം. ഏത് ടീമിൽ കളിക്കാനും എപ്പോഴും ഗോളുകൾ നേടാനും റൊണാൾഡോക്ക് കഴിയും.പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇപ്പോൾ യുണൈറ്റഡ് കിരീടത്തിന് വേണ്ടി പോരാടാൻ കെൽപ്പുള്ള ഒരു ടീമല്ല. ഒരു മൂന്നോ നാലോ വർഷത്തിനുള്ളിൽ അത്തരത്തിലുള്ള ഒരു ടീം ബിൽഡ് ചെയ്യുക എന്നുള്ളതാണ് ലക്ഷ്യം.അതുകൊണ്ടുതന്നെ റൊണാൾഡോയെ പോവാൻ അനുവദിക്കണം. പകരം അടുത്ത മൂന്നോ നാലോ വർഷത്തേക്ക് ടീമിനെ കിരീടം നേടാൻ സഹായിക്കുന്ന ഒരു പുതിയ സ്ട്രൈക്കറേ യുണൈറ്റഡ് കൊണ്ടുവരണം ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

നിലവിൽ റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരാനാണ് സാധ്യത.അടുത്ത ബ്രന്റ്ഫോർഡിനെതിരെയുള്ള മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *