റൊണാൾഡോയെ പോകാൻ അനുവദിച്ചോ? ടെൻ ഹാഗ് പറയുന്നു!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടേണ്ടതുണ്ട്. അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടിയാണ് റൊണാൾഡോ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നത്.എന്നാൽ യുണൈറ്റഡ് ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല.യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗും ഇതിനെ തള്ളിക്കളഞ്ഞിരുന്നു.

ഇപ്പോഴും ടെൻ ഹാഗ് തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.റൊണാൾഡോയെ വിൽക്കാനുള്ളതല്ലെന്ന് ഒരിക്കൽ കൂടി ടെൻ ഹാഗ് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സീസണിന് അപ്പുറവും യുണൈറ്റഡിൽ തുടരാൻ റൊണാൾഡോക്ക് കഴിയുമെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാനുള്ളതല്ല.അദ്ദേഹം എന്റെ പ്ലാനുകളിൽ ഉണ്ട്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നതിനെയാണ് ഞാൻ നോക്കി കാണുന്നത്.സാഹചര്യം ഇപ്പോഴും പഴയപോലെയാണ്.ഞാൻ നല്ല രൂപത്തിൽ ഇൻഫോംഡാണ്. അദ്ദേഹത്തിന് മറ്റൊരു സീസൺ കൂടി തുടരാനുള്ള ഓപ്ഷൻ ഉണ്ട്. തീർച്ചയായും ഈ സീസണിന് അപ്പുറവും യുണൈറ്റഡിൽ തുടരാൻ റൊണാൾഡോക്ക് സാധിക്കും ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

റൊണാൾഡോയെ വിട്ടുനൽകില്ല എന്നുള്ളതിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ടെൻ ഹാഗ്. അതേസമയം റൊണാൾഡോയാണ് ഇനി ഫൈനൽ ഡിസിഷൻ എടുക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *