റൊണാൾഡോയെ പുറത്താക്കിയ സംഭവം,ബ്രൂണോ ഫെർണാണ്ടസിന് പറയാനുള്ളത്!
കഴിഞ്ഞ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നുവെങ്കിലും റൊണാൾഡോയുടെ പെരുമാറ്റം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ച റൊണാൾഡോ കളി അവസാനിക്കും മുമ്പേ കളം വിടുകയായിരുന്നു.തുടർന്ന് ചെൽസിക്കെതിരെയുള്ള മത്സരത്തിനുള്ള ടീമിൽ നിന്നും റൊണാൾഡോയെ ടെൻ ഹാഗ് പുറത്താക്കുകയും ചെയ്തിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് ചെൽസിക്കെതിരെ സമനില വഴങ്ങിയിരുന്നു. ഈ മത്സരത്തിനുശേഷം റൊണാൾഡോയുടെ സംഭവ വികാസത്തെക്കുറിച്ച് സഹതാരമായ ബ്രൂണോ ഫെർണാണ്ടസിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ പരസ്യമായി അതിനെക്കുറിച്ച് സംസാരിക്കാൻ താല്പര്യപെടുന്നില്ല എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 23, 2022
” ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കില്ല. ഞങ്ങൾ അത് അകത്തുതന്നെ വെക്കും. ഞങ്ങൾ ക്ലബ്ബിനകത്ത് വെച്ചാണ് അത് ഡീൽ ചെയ്യുക.ഞങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്നോ ഞങ്ങൾക്ക് എന്താണ് വേണ്ടതെന്നോ ആരും അറിയാൻ പോകുന്നില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങുന്ന എല്ലാവരുടെയും ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന്റെ വിജയമാണ് ” ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.
ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക യൂറോപ ലീഗിലാണ്.ഷെറിഫിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോ കളിക്കുമോ എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്.