റൊണാൾഡോയുടെ ഭാവിയെന്ത്? വ്യക്തമായ മറുപടിയുമായി ടെൻ ഹാഗ്!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി കൊണ്ട് എറിക് ടെൻ ഹാഗ് കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.തുടർന്ന് അദ്ദേഹം പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. യുണൈറ്റഡിന്റെ ഭാവി പദ്ധതികളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.
കൂട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ റൊണാൾഡോ യുണൈറ്റഡിൽ തുടരില്ല എന്നുള്ള റൂമറുകൾ സജീവമായിരുന്നു.എന്നാൽ റൊണാൾഡോ യുണൈറ്റഡിനൊപ്പമുണ്ടാവുമെന്ന് തന്നെയാണ് ടെൻ ഹാഗ് ഉറപ്പ് നൽകുന്നത്.
Ten Hag breaks silence on Ronaldo's future #mufc https://t.co/URmnHco95c
— Man United News (@ManUtdMEN) May 23, 2022
നിങ്ങളുടെ പ്രൊജക്ടിന് റൊണാൾഡോ അനുയോജ്യനാകുമോ എന്നായിരുന്നു ടെൻഹാഗിനോട് ആദ്യം ചോദിക്കപ്പെട്ടത്. തീർച്ചയായും അദ്ദേഹം അനുയോജ്യനാണ് എന്നാണ് ടെൻഹാഗ് മറുപടി പറഞ്ഞത്.
അടുത്ത സീസണിൽ റൊണാൾഡോ ടീമിന് എന്ത് നൽകുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു അടുത്ത ചോദ്യം. ഗോളുകൾ എന്നാണ് ഇതിനു മറുപടിയായി കൊണ്ട് ടെൻഹാഗ് പറഞ്ഞിട്ടുള്ളത്.
പ്രൊജക്റ്റിനെ നയിക്കാനുള്ള ലീഡർഷിപ് റോൾ റൊണാൾഡോക്ക് നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു റൊണാൾഡോയെ കുറിച്ചുള്ള അവസാനത്തെ ചോദ്യം. നിങ്ങളോട് സംസാരിക്കുന്നതിനു മുന്നേ ഞാനാദ്യം റൊണാൾഡോയോട് ഇതേ കുറിച്ച് സംസാരിക്കുമെന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ വ്യക്തമായ പദ്ധതികളുണ്ട് എന്നുമാണ് ടെൻഹാഗിന്റെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കുന്നത്. ഈ സീസണിൽ 24 ഗോളുകൾ നേടിയ റൊണാൾഡോ തന്നെയായിരുന്നു യുണൈറ്റഡിന്റെ ടോപ് സ്കോറർ.