റൊണാൾഡോയുടെ പകരക്കാരനെ അന്വേഷിക്കേണ്ടതില്ല,യുണൈറ്റഡിൽ തന്നെയുണ്ട്!
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ വരുന്ന തിങ്കളാഴ്ച്ചയാണ് ആരംഭിക്കുക. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു യുണൈറ്റഡ് നടത്തിയത്. എന്നാൽ എറിക്ക് ടെൻ ഹാഗിന് ഇത്തവണ വലിയ പ്രതീക്ഷകളാണ് യുണൈറ്റഡ് വെച്ച് പുലർത്തുന്നത്.
ഏതായാലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ വ്യാപകമാണ്. അതായത് അദ്ദേഹം യുണൈറ്റഡ് വിട്ടേക്കുമെന്നും റോമയിലേക്കോ സ്പോർട്ടിങ്ങിലേക്കോ ചേക്കേറുമെന്നായിരുന്നു റൂമറുകൾ.പക്ഷേ നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ റൊണാൾഡോ അടുത്ത സീസണിലും യുണൈറ്റഡിൽ തന്നെ ഉണ്ടായേക്കും.
എന്നാൽ എഡിൻസൺ കവാനി ടീം വിട്ടതോടെ കൂടി നാച്ചുറൽ സ്ട്രൈക്കറായി കൊണ്ട് റൊണാൾഡോ മാത്രമാണ് ടീമിൽ അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ സ്ട്രൈക്കർ സ്ഥാനത്തേക്ക് ഒരു താരത്തെ എത്തിക്കാൻ യുണൈറ്റഡിന് താല്പര്യമുണ്ട്. പക്ഷേ പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് ഇതുമായി ബന്ധപ്പെട്ട ഒരു വിലയിരുത്തൽ നടത്തിയിട്ടുണ്ട്.
— Murshid Ramankulam (@Mohamme71783726) June 22, 2022
അതായത് റൊണാൾഡോയുടെ സ്ഥലത്തേക്ക് പകരക്കാരനെ അന്വേഷിക്കേണ്ടതില്ലെന്നും മറിച്ച് മാർക്കസ് റാഷ്ഫോഡിനെ നന്നായി ഉപയോഗപ്പെടുത്തിയാൽ മതി എന്നുമാണ് ഇവരുടെ കണ്ടെത്തൽ.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ റാഷ്ഫോഡിന് സാധിച്ചിരുന്നില്ല. പക്ഷേ ടെൻ ഹാഗ് അദ്ദേഹത്തെ നല്ല രൂപത്തിൽ നിയോഗിച്ചാൽ അദ്ദേഹം ഫോം വീണ്ടെടുക്കുമെന്നാണ് ഇവർ പറഞ്ഞുവെക്കുന്നത്.
ലെഫ്റ്റ് വിങ്ങിൽ കളിക്കാനാണ് റാഷ്‌ഫോർഡ് താൽപര്യപ്പെടുന്നത്. പക്ഷേ ജേഡൻ സാഞ്ചോ ടീമിലുണ്ട്.ആന്റണി മാർഷ്യൽ യുണൈറ്റഡ് താരമാണെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാനാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. ഏതായാലും ഈ പ്രീസീസൺ മത്സരങ്ങളിൽ റൊണാൾഡോയുടെ സ്ഥാനത്ത് റാഷ്ഫോഡിനെ പരീക്ഷിക്കണമെന്നാണ് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിന്റെ വിലയിരുത്തൽ.