റൊണാൾഡോയും മഗ്വയ്റും പുറത്തേക്കോ? ടെൻ ഹാഗിന്റെ യുണൈറ്റഡ് ഇങ്ങനെയായിരിക്കും!
വരുന്ന സീസണിലേക്ക് പുതിയ സ്ഥിര പരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.അയാക്സ് പരിശീലകനായ ടെൻ ഹാഗായിരിക്കും യുണൈറ്റഡിന്റെ പരിശീലകൻ എന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.അദ്ദേഹത്തെ നിയമിച്ചാൽ ഫെർഗൂസൻ ക്ലബ് വിട്ടതിനുശേഷം യുണൈറ്റഡ് നിയമിക്കുന്ന അഞ്ചാമത്തെ സ്ഥിര പരിശീലകനായിരിക്കും ടെൻഹാഗ്.
ഏതായാലും ടെൻ ഹാഗ് യുണൈറ്റഡിന്റെ പരിശീലകനായ ടീമിൽ വരുത്താൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? ഇതുമായി ബന്ധപ്പെട്ട ഒരു വിശകലനം പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം നടത്തിയിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.
നിലവിൽ 4-2-3-1 എന്ന ശൈലിയാണ് ടെൻ ഹാഗിന് പ്രിയപ്പെട്ടത്.ഹൈ പ്രെസ്സിങ് – പൊസെഷൻ ബേസ്ഡ് ഫുട്ബോൾ കളിക്കാനാണ് ടെൻ ഹാഗ് ഇഷ്ടപ്പെടുന്നത്.റാഗ്നിക്കും അത്തരത്തിലുള്ള ഒരു പരിശീലകൻ ആയിരുന്നുവെങ്കിലും യുണൈറ്റഡിൽ അത് നടപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.അത്കൊണ്ട് തന്നെ ചില മാറ്റങ്ങൾ ടെൻ ഹാഗ് ടീമിൽ വരുത്താൻ ഉദ്ദേശിക്കുന്നുണ്ട്.90 മിനുട്ടും ഊർജ്ജസ്വലരായി ഓടികളിക്കുന്ന താരങ്ങളെയാണ് നിലവിൽ ടെൻ ഹാഗിന് ആവശ്യമുള്ളത്.
ഫ്രഡ്,ബ്രൂണോ,സാഞ്ചോ,മക്ടോമിനേ എന്നിവരൊക്കെ ഇതിന് പറ്റിയ താരങ്ങളാണ്.പോൾ പോഗ്ബ ഈ സീസണോട് കൂടി ക്ലബ് വിട്ടേക്കും.ഡോണി വാൻ ഡി ബീക്കിനെ തിരികെ എത്തിച്ചേക്കും.കവാനി,മാറ്റ,മാറ്റിച്ച് എന്നിവർ ക്ലബ് വിട്ടേക്കും.
— Murshid Ramankulam (@Mohamme71783726) April 8, 2022
ക്രിസ്റ്റ്യാനോയുടെ കാര്യത്തിലാണ് സംശയങ്ങൾ നിലനിൽക്കുന്നത്.ഈ സീസണിലെ യുണൈറ്റഡിന്റെ ടോപ് സ്കോററാണ് ക്രിസ്റ്റ്യാനോ.പക്ഷെ താരത്തിന്റെ പ്രായവും പ്രെസിങ്ങുമാണ് പ്രശ്നം.അത്കൊണ്ട് തന്നെ ടെൻ ഹാഗ് ക്രിസ്റ്റ്യാനോയെ ഒഴിവാക്കി മറ്റൊരു സ്ട്രൈക്കറെ എത്തിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.ഹാരി കെയ്നിനെ യുണൈറ്റഡ് പരിഗണിക്കുന്നുണ്ട്.
റാഷ്ഫോഡിനെ ഇദ്ദേഹം ഉപയോഗപ്പെടുത്തിയേക്കും.ഡെക്ലാൻ റൈസിനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തും.ഫുൾ ബാക്കുമാരായ ബിസാക്ക,ലൂക്ക് ഷോ എന്നിവരുടെ കാര്യത്തിൽ ആശങ്കകളുണ്ട്.വരാനെ,ലിന്റലോഫ്,ബൈലി എന്നിവരായിരിക്കും സെന്റർ ബാക്കുമാരായി പരിഗണിക്കുക.ക്യാപ്റ്റൻ ഹാരി മഗ്വയ്ർക്ക് സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്.
ഇതൊക്കെയാണ് ടെൻ ഹാഗ് വന്നാൽ യുണൈറ്റഡിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളായി കൊണ്ട് ഗോൾ വിലയിരുത്തുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്കും പങ്കുവെക്കാം.