റൊണാൾഡോക്ക് പുതിയ ക്ലബ് കണ്ടെത്തണം,സർവ്വതും ചെയ്ത് ഏജന്റ്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ഇപ്പോഴും ഒരു തീരുമാനത്തിലെത്തിയിട്ടില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്നുള്ള നിലപാടിൽ തന്നെയാണ് നിലവിൽ റൊണാൾഡോ ഉള്ളത്. എന്നാൽ യുണൈറ്റഡ് ഇതിന് സമ്മതം അറിയിച്ചിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ചിരുന്നു.

യുണൈറ്റഡിനൊപ്പം ചേർന്നുവെങ്കിലും തന്റെ ആഗ്രഹത്തിൽ നിന്നും പിന്മാറാൻ റൊണാൾഡോ ഒരുക്കമല്ല. അടുത്ത ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന് തന്നെയാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ക്ലബിന് വേണ്ടിയുള്ള അന്വേഷണത്തിൽ തന്നെയാണ് ഇപ്പോഴും ജോർഗെ മെന്റസുള്ളത്.

നിലവിൽ റൊണാൾഡോക്ക് എല്ലാം കൊണ്ടും അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്തുക എന്നുള്ളത് ഒരല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്.പക്ഷേ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡൈലി മെയിൽ പുറത്തു വിട്ടിട്ടുണ്ട്.താരത്തിന് വേണ്ടി ഒരു ക്ലബ്ബ് കണ്ടെത്താൻ ജോർഗെ മെന്റസ് എല്ലാ രീതിയിലും ശ്രമിക്കുന്നുണ്ട് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ ഏതൊക്കെ ക്ലബ്ബുകളെയാണ് പരിഗണിക്കുന്നത് എന്നുള്ള കാര്യം ഇവർ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടില്ല.

നിരവധി ക്ലബ്ബുകളെ താരവുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അതിലൊന്നും തന്നെ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിരുന്നില്ല.യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിച്ച ഒരു ടീമിലേക്ക് ചേക്കേറാനാണ് റൊണാൾഡോ ആഗ്രഹിക്കുന്നത്. ട്രാൻസ്ഫർ ജാലകം അടക്കുന്നതിനു മുന്നേ ഇതിന് പരിഹാരം കാണാൻ മെന്റസ് ശ്രമിച്ച് കൊണ്ടേയിരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. അനുയോജ്യമായ ക്ലബ്ബ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അടുത്ത സീസണിൽ റൊണാൾഡോ യുണൈറ്റഡിൽ തന്നെ ഉണ്ടായേക്കും. കഴിഞ്ഞ സീസണിൽ 24 ഗോളുകൾ നേടിയ റൊണാൾഡോയാണ് യുണൈറ്റഡിന്റെ ടോപ് സ്കോറർ.

Leave a Reply

Your email address will not be published. Required fields are marked *