റൊണാൾഡോക്ക് അവസരങ്ങൾ നൽകാത്തതിന്റെ കാരണം വെളിപ്പെടുത്തി ടെൻ ഹാഗ്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ സീസണിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് നൽകിയിട്ടുള്ളത്. കേവലം 4 മത്സരങ്ങളിൽ മാത്രമാണ് റൊണാൾഡോ സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. അതിൽ മൂന്നു മത്സരങ്ങളും യൂറോപ ലീഗിലായിരുന്നു. ആകെ രണ്ടു ഗോളുകളാണ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.
Cristiano Ronaldo is sure to get more #mufc game time as the season progresseshttps://t.co/czrRWFDH5d
— UtdDistrict 🔰 (@UtdDistrict) October 12, 2022
ഏതായാലും എന്തുകൊണ്ടാണ് റൊണാൾഡോക്ക് അവസരങ്ങൾ കുറഞ്ഞത് എന്നുള്ളതിന്റെ കാരണം ഒരിക്കൽ കൂടി ടെൻ ഹാഗ് തുറന്നു പറഞ്ഞിട്ടുണ്ട്.പ്രീ സീസൺ നഷ്ടപ്പെടുത്തിയതിനാലാണ് റൊണാൾഡോക്ക് അവസരങ്ങൾ കുറഞ്ഞത് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ റൊണാൾഡോയിൽ നിന്നും ഇനി കൂടുതൽ പ്രതീക്ഷിക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ten Hag: “I want to support Cristiano Ronaldo as good as possible. I want to get the best out of him”. 🔴🇵🇹 #MUFC
— Fabrizio Romano (@FabrizioRomano) October 12, 2022
“He’s in better shape now and I'm happy with that”, ten Hag added via @utdreport. pic.twitter.com/LIzXn1ttkG
” റൊണാൾഡോ ഇപ്പോൾ മികച്ച രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നുണ്ട്.അക്കാര്യത്തിൽ ഞാൻ ഹാപ്പിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഈ ടീമിന് കൂടുതൽ കോൺട്രിബ്യൂട്ട് ചെയ്യാൻ സാധിക്കും. അത് അദ്ദേഹം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആരുംതന്നെ പ്രീ സീസൺ നഷ്ടപ്പെടുത്തരുത് എന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. അത് നഷ്ടപ്പെടുത്തിയത് കൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെയൊക്കെ സംഭവിച്ചത്.സാധ്യമാകുന്ന രീതിയിൽ ഞാൻ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നുണ്ട്. അദ്ദേഹത്തിൽ നിന്നും ഞങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്.റൊണാൾഡോയുടെ ഏറ്റവും മികച്ച ഫോം പുറത്തെടുപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് ” ടെൻ ഹാഗ് പറഞ്ഞു.
ഇന്ന് യൂറോപ്പ ലീഗിൽ നടക്കുന്ന മത്സരത്തിൽ യുണൈറ്റഡിന്റെ എതിരാളികൾ ഒമോനിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.