റെലഗേഷൻ സോണിന്റെ തൊട്ടടുത്ത്, ചെൽസിയെ നിർബന്ധമായും തോൽപ്പിക്കണമെന്ന് ആർട്ടെറ്റ !

സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് പ്രീമിയർ ലീഗിൽ ആഴ്സണൽ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. പതിനാലു മത്സരങ്ങളിൽ നിന്ന് കേവലം പതിനാലു പോയിന്റ് മാത്രമുള്ള ഗണ്ണേഴ്‌സ്‌ ഇപ്പോൾ പതിനഞ്ചാം സ്ഥാനത്താണ്. അതായത് കേവലം നാലു പോയിന്റുകൾ മാത്രമേ റെലഗേഷൻ സോണിൽ നിന്നും ദൂരമൊള്ളൂ. പത്ത് പോയിന്റുള്ള ഫുൾഹാം, ഏഴ് പോയിന്റുള്ള വെസ്റ്റ്ബ്രോം, രണ്ട് പോയിന്റുള്ള ഷെഫീൽഡ് യുണൈറ്റഡ് എന്നിവരാണ് നിലവിൽ റെലഗേഷൻ സോണിൽ ഉള്ളത്. ഏതായാലും ഇനി ആഴ്സണലിന് കരുത്തരായ ചെൽസിയോടാണ് മത്സരം. ഇന്ന് രാത്രി ഇന്ത്യൻ സമയം പതിനൊന്ന് മണിക്കാണ് മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ വിജയിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പീരങ്കിപ്പടയുടെ അവസ്ഥ വളരെ ദയനീയമായും. ഇത് തന്നെയാണ് പരിശീലകൻ ആർട്ടെറ്റ തരങ്ങളോട് ആവിശ്യപ്പെട്ടിട്ടുള്ളതും. ചെൽസിക്കെതിരെയുള്ള മത്സരം വിജയിക്കാൻ ശ്രമിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവിശ്യം.

” ഇനി വരുന്ന എട്ട് ദിവസങ്ങൾ ഞങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ നിർണായകമായ ദിവസങ്ങളാണ്. പ്രീമിയർ ലീഗിൽ മുന്നോട്ട് പോവണമെങ്കിൽ ഞങ്ങൾ പോയിന്റുകൾ സ്വന്തമാക്കിയേ മതിയാകൂ. ചെൽസിക്കെതിരെയുള്ള മത്സരത്തിൽ വിജയിക്കാൻ ശ്രമിക്കണം. എന്തൊക്കെ സംഭവിച്ചാലും ഞാൻ എന്റെ താരങ്ങളെ സംരക്ഷിക്കും. അത്‌ ഞാൻ തുടർന്ന് കൊണ്ടേയിരിക്കും. അവർ അവരുടെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ചിലപ്പോൾ തെറ്റുകൾ സംഭവിക്കുന്നു. എന്തൊക്കെയായാലും ഞാൻ എന്റെ അവസാനദിവസം വരെ എന്റെ താരങ്ങളെ പിന്തുണക്കും. ഞാൻ ചെയ്യേണ്ടത് ഇങ്ങനെയാണ് ” ആർട്ടെറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *